അഡ്വ. എ. പൂക്കുഞ്ഞ് മുസ്​ലിം സമുദായത്തിലെ അസാമാന്യ നേതാവ് -ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കേരള മുസ്​ലിം ജമാഅത്ത് കൗണ്‍സില്‍ സ്ഥാപക നേതാവും പ്രസിഡൻറുമായിരുന്ന അഡ്വ. എ. പൂക്കുഞ്ഞ് മുസ്​ലിം സമുദായത്തിലെ അസാമാന്യ നേതൃപാടവത്തി​ൻെറ ഉടമയായിരു​െന്നന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദി ഫ്രൈഡേ ടൈംസ് ഇറക്കിയ അഡ്വ .എ. പൂക്കുഞ്ഞ് സ്മരണിക പ്രകാശനം ചെയ്യുകകയായിരുന്നു അദ്ദേഹം. മുസ്​ലിം സമുദായത്തി​ൻെറ അവകാശങ്ങളെ സംബന്ധിച്ച് സര്‍ക്കാറിനെയും രാഷ്​ട്രീയ സാമൂഹിക രംഗത്തെ നേതാക്കളെയും ബോധ്യപ്പെടുത്തുന്നതില്‍ അദ്ദേഹത്തി​ൻെറ ആത്മാര്‍ത്ഥമായ ഇടപെടല്‍ പലപ്പോഴും എനിക്കും പ്രചോദനം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തി​ൻെറ അനുസ്മരണ പത്രിക പ്രകാശനം ചെയ്യാന്‍ ലഭിച്ച ഈ അവസരം ഒരു നിമിത്തമായി കരുതുന്നതായി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചടങ്ങില്‍ ചീഫ് എഡിറ്റര്‍ എ.എം. നദ്​വി, എക്‌സിക്യൂട്ടിവ് എഡിറ്റര്‍ മുബാറക് റാവുത്തര്‍, കേരള മുസ്​ലിം ജമാഅത്ത് തിരുവനന്തപുരം ജില്ല പ്രസിഡൻറും തിരുവനന്തപുരം പൗരാവലി ചെയര്‍മാനുമായ നസീര്‍ കടയറ, കേരള മുസ്​ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡൻറ്​ ജമീര്‍ ശഹാബ്, യൂത്ത് കൗണ്‍സില്‍ ജില്ല പ്രസിഡൻറ്​ നജീബ് നേമം, ജമാഅത്ത് സ്​റ്റുഡൻറ്​സ് കൗണ്‍സില്‍ സംസ്ഥാന കോഒാഡിനേറ്റര്‍ ശാമില്‍ അമീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ദി ഫ്രൈഡേ ടൈംസ് ഇറക്കിയ അഡ്വ .എ. പൂക്കുഞ്ഞ് സ്മരണിക ഉമ്മന്‍ ചാണ്ടി പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.