നെടുമങ്ങാട് ബ്ലോക്കില്‍ സമാനതകളില്ലാത്ത വികസനം ^മന്ത്രി ജയരാജന്‍

നെടുമങ്ങാട് ബ്ലോക്കില്‍ സമാനതകളില്ലാത്ത വികസനം -മന്ത്രി ജയരാജന്‍ നെടുമങ്ങാട്: നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നടന്നത് സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. നെടുമങ്ങാടിന്‍ അഭയം പദ്ധതി, അതിജീവനം പരിശീലന കേന്ദ്രം, ജൈവഗ്രാമം പദ്ധതിയിലൂടെ സമാഹരിച്ച ലാഭവിഹിതം കൈമാറല്‍ എന്നീ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി, വിദ്യാഭ്യാസം, വ്യവസായം, മാലിന്യ നിര്‍മാര്‍ജനം എന്നീ രംഗങ്ങളില്‍ വ്യക്തമായ പദ്ധതികള്‍ തയാറാക്കി അവ വിജയിപ്പിക്കാന്‍ ബ്ലോക്കിന്​ കഴിഞ്ഞു. പുതിയ കേരളം സൃഷ്​ടിക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്. പ്രഖ്യാപനങ്ങളെല്ലാം വിജയകരമായി നടപ്പാക്കിയ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കേരളത്തിന്​ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗണത്തില്‍ 50 പേര്‍ക്ക് താമസിച്ചു പരിശീലനം നേടാന്‍ കഴിയുന്ന അതിജീവനം പരിശീലന കേന്ദ്രം, ബ്ലോക്ക് പഞ്ചായത്തിന് ഇതുവരെ ലഭിച്ച അവാര്‍ഡ് തുകയും സംഭാവനകളും ചേര്‍ത്ത് നിര്‍ധനരായ 46 അര്‍ബുദരോഗികള്‍ക്ക് പ്രതിമാസം 1000 രൂപ ആജീവനകാലം ധനസഹായം നല്‍കുന്ന നെടുമങ്ങാടിന്‍ അഭയം എന്നീ പദ്ധതികളാണ് യാഥാര്‍ഥ്യമായത്. ഡി.കെ. മുരളി എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് അംഗം ഉഷാകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാര്‍, ആസൂത്രണ ബോര്‍ഡ് അംഗം കെ.എന്‍. ഹരിലാല്‍, ഉദ്യാഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. photo: PRTM 530(1)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.