കിളിമാനൂരിൽ ടൂറിസത്തിന് പുതിയമുഖം: കടലുകാണിയിൽ രണ്ടാംഘട്ട വികസനം

കിളിമാനൂർ: ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ കാരേറ്റ് കടലുകാണി ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. ദൃശ്യമനോഹരമായ പുളിമാത്ത് പഞ്ചായത്തിലെ കാരേറ്റ് കടലുകാണിപ്പാറയുടെ രണ്ടാംഘട്ട നിർമാണപ്രവൃത്തിയുടെ ഉദ്ഘാടനം അഡ്വ. ബി. സത്യൻ എം.എൽ.എയുടെ അധ്യക്ഷതയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. 187.8 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് രണ്ടാംഘട്ടത്തിൽ നടക്കുക. തെളിഞ്ഞ കാലാവസ്ഥയിൽ അറബിക്കടലും പൊൻമുടി ഹിൽ ടോപ്പും ഉൾപ്പെടെ കാണാൻ കഴിയുന്നു എന്നതാണ് കടലുകാണി പാറയുടെ സവിശേഷത. വർക്കലയിലേക്കും പൊൻമുടിയിലേക്കും ഇവിടെ നിന്നും തുല്യദൂരവുമാണ്. വാച്ച് ടവർ, കുട്ടികളുടെ പാർക്ക്, നടപ്പാത, ദീപസംവിധാനം, ഇരിപ്പിടങ്ങൾ, ലാൻഡ്​ സ്കേപ്പിങ്​, ഉദ്യാനം, പുൽതകിടി, പാർക്കിങ്​ സംവിധാനം എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കും. കെ.എം.ആർ.27.1 a കടലുകാണിപ്പാറയിലെ വികസന പ്രവർത്തനങ്ങൾ ബി. സത്യൻ എം.എൽ.എ വിലയിരുത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.