യു.ഡി.എഫ് കണ്‍വീനറുടെ സഹോദരന്‍ അഹമ്മദ് സുൽഫിക്കർ

തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ എം.എം. ഹസ​ൻെറ സഹോദരൻ എം.എം. അഹമ്മദ് സുൽഫിക്കർ (60) നിര്യാതനായി. പരേതരായ എം. മാലിക് മുഹമ്മദി​ൻെറയും ഫാത്തിമാബീവിയുടെയും മകനാണ്. ജഗതി കൊച്ചാർ റോഡിൽ ഹീര ഹെറിട്ടേജ് 17 എഫിൽ താമസം. ഭാര്യ: സോഫിയബീഗം. മക്കൾ: സുഹാന, സുൽത്താന. മരുമകൻ: അഹമ്മദ് അസൈൻ (എടപ്പാൾ). ഷാർജ ഇന്ത്യൻ അസോസിയേഷ​ൻെറയും ഇൻകാസി​ൻെറയും ഭാരവാഹിയും ഹീര ഹെറിട്ടേജ് ഓണേഴ്‌സ് അസോസിയേഷ​ൻെറ സെക്രട്ടറിയും ഷാർജയിലെ മാലിക് മുഹമ്മദ് പ്രിൻറിങ്​ പ്രസി​ൻെറയും അൽ മിസ്ബാഹ് അഡ്വർടൈസിങ്ങി​ൻെറയും ഉടമയുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.