വീടാക്രമണ കേസിലെ പ്രതികൾ പൊലീസ് പിടിയിൽ

നെടുമങ്ങാട്: വീടുകയറി ആക്രമണ കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. കൊല്ലംകാവ് പന്നിയോട്ടുകോണം മേക്കോണത്ത് തോട്ടരികത്ത്​ വീട്ടിൽ നന്ദു (23), അതിയന്നൂർ കുടനാവിള ചാരുനിന്നവിള പുത്തൻവീട്ടിൽ രാജേഷ് (24) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്​റ്റ്​ ചെയ്തത്. നെടുമങ്ങാട് കൊല്ലംകാവ് സ്വദേശി രജിത്തി​ൻെറ വീട്ടിൽ അതിക്രമിച്ചുകയറി കൂട്ടുകാരനായ കൊല്ലം സ്വദേശി അവിനാഷിനെ അടിച്ചും കുത്തിയും മാരകമായി മുറിവേൽ പ്പിച്ചതിനാണ് ഇവർ പിടിയിലായത്. രജിത്തി​ൻെറ വീട്ടിനു മൂന്നിലിരുന്ന് മദ്യപിക്കുന്നത് പൊലീസിൽ പരാതിപ്പെട്ടതിലുള്ള വിരോധത്തിലാണ് എട്ടോളം വരുന്ന പ്രതികൾ അക്രമം കാട്ടിയത്. ഒളിവിൽ പോയ മറ്റ് പ്രതികളെ അന്വേഷിച്ചുവരുന്നു. നെടുമങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ വി. രാജേഷ് കുമാറി​ൻെറ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ സുനിൽ ഗോപി, എസ്.സി.പി.ഒ ബിജു, സി.പി.ഒ സനൽ രാജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്​റ്റ്​ ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ്​​ ചെയ്തത്. ഫോട്ടോ -വീടാക്രമണം പ്രതികൾ വീടാക്രമണം പ്രതി രാജേഷ്.jpg നന്ദു.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.