എ.ആർ. ബഷീർകുഞ്ഞ്

ബഷീർകുഞ്ഞ് നെടുമങ്ങാട്: മാധ്യമം തിരുവനന്തപുരം ജില്ല കോഒാഡിനേറ്ററും ജമാഅത്തെ ഇസ്​ലാമി ജില്ലകമ്മിറ്റി അംഗവുമായ ചുള്ളിമാനൂർ വഞ്ചുവം വലിയകോണത്തിൽ എ.ആർ. ബഷീർകുഞ്ഞ് (72) നിര്യാതനായി. ദുരിതാശ്വാസസേവനരംഗത്ത് പ്രവർത്തിക്കുന്ന എൻ.ജി.ഒ ആയ ഐഡിയൽ റിലീഫ് വിങ് ജില്ല ക്യാപ്റ്റനായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. സൂനാമി, മഹാപ്രളയം തുടങ്ങിയ സന്ദർഭങ്ങളിൽ സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ട്രിവാൻഡ്രം കൾചറൽ സൻെറർ ട്രസ്​റ്റ്​ അംഗം, അഴിക്കോട് എജുക്കേഷനൽ കോംപ്ലക്സ് ട്രഷറർ, പെരിങ്ങമ്മല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മാനവീയം ചാരിറ്റബിൾ സൊസൈറ്റി അസി. സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: വഞ്ചുവം കടവിളാകത്തുവീട്ടിൽ നദീറ ബഷീർ(ജമാഅത്തെ ഇസ്​ലാമി വനിതാവിഭാഗം ജില്ല വൈസ്​ പ്രസിഡൻറ്​​). മക്കൾ: ബിനീദ് ബഷീർ (ചീഫ് ഫിസിയോ തെറപ്പിസ്​റ്റ്​, ക്യൂ ആംഗിൾ, പേട്ട), ഷിനീദ് ബഷീർ (സി.ഇ.ഒ, അൽഗോട്ട് സോഫ്റ്റ്), ബിനീഷ ബഷീർ. മരുമക്കൾ: ഷഹാന ബിനീദ്, അബീന, ഷബീർ പാലോട് (സബ് എഡിറ്റർ, മാധ്യമം). Basheerkunju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.