അശ്ലീലചിത്രം വാട്​സ്​ആപ്​ സ്​റ്റാറ്റസിട്ട ഉദ്യോഗസ്ഥ​െൻറ നടപടി വിവാദത്തിൽ

അശ്ലീലചിത്രം വാട്​സ്​ആപ്​ സ്​റ്റാറ്റസിട്ട ഉദ്യോഗസ്ഥ​ൻെറ നടപടി വിവാദത്തിൽ തിരുവനന്തപുരം: അശ്ലീല ചിത്രം വാട്സ്​ആപ് സ്​റ്റാറ്റസായി പോസ്​റ്റ്​ ചെയ്ത പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥ​ൻെറ നടപടി വിവാദത്തിൽ. പൊലീസ് ആസ്ഥാനത്തെ മിനിസ്​റ്റീരിയൽ ജീവനക്കാരനും ഭരണാനുകൂല ജീവനക്കാരുടെ സംഘടനാംഗവുമായ വ്യക്തിയാണ്​ അശ്ലീലചിത്രം വാട്സ്​ആപ് സ്​റ്റാറ്റസായി പോസ്​റ്റ്​ ചെയ്തതെന്ന്​ മറ്റ്​ ജീവനക്കാർ പരാതിപ്പെടുന്നു. ഇദ്ദേഹം ജീവനക്കാരുടെ വാട്​സ്​ആപ്​ ഗ്രൂപ്പിലുമുണ്ട്. ഇത്തരത്തിലുള്ള സ്​റ്റാറ്റസ്​ സംബന്ധിച്ച്​ മറ്റ്​ ജീവനക്കാർ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയതാണ്​ വിഷയം വിവാദമാക്കിയത്​. എന്നാൽ, സംഭവം ഭരണപക്ഷാനുകൂല സംഘടനാ നേതാക്കളുടെ സഹായത്തോടെ ഒതുക്കിത്തീർക്കാൻ ശ്രമം നടക്കു​ന്നെന്ന ആക്ഷേപവും ശക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.