മെഡിക്കൽ കോളജ്​ കോവിഡ് ചികിത്സാ വിഭാഗത്തിനെതിരെ വിമർശനം

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സാ വിഭാഗത്തിനെതിരെ രൂക്ഷ വിമർശനം. കോവിഡ് ചികിത്സക്കായി പ്രവേശിപ്പിച്ച മൂന്നുപേർ ആത്മഹത്യ ചെയ്ത സംഭവങ്ങൾക്ക് പിന്നാലെയാണ് ചികിത്സക്കായി പ്രവേശിപ്പിച്ച രോഗിയെ തിരികെ വീട്ടിലെത്തിച്ചപ്പോൾ പുഴുവരിച്ച നിലയിലായിരുന്നെന്ന വെളിപ്പെടുത്തൽ. കഴിഞ്ഞ ആഗസ്​റ്റ്​ 21ന് രാത്രി വീഴ്​ചയെതുടർന്നുണ്ടായ പരിക്കിനെതുടർന്നാണ്​ വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രി ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാൽ, മന്ത്രിയുടെ ഇത്തരം നിർദേശങ്ങൾ പൊള്ളയാണെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. മെഡിക്കൽ കോളജിലെ കോവിഡ് ചികിത്സാ വിഭാഗത്തിൽ മൂന്നുപേരെ വ്യത്യസ്ത സംഭവങ്ങളിലായി ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത് വിവാദമായ സാഹചര്യത്തിൽ അന്നും ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ, നാളിതുവരെ ഈ റിപ്പോർട്ടുകൾ പുറത്തെത്തിയിട്ടില്ലെന്ന ആക്ഷേപണവുമുണ്ട്. ഇതുപോലെ സമൂഹം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ള മിക്ക സംഭവങ്ങളിലും ആരോഗ്യമന്ത്രി അന്വേഷണത്തിന്​ നിർദേശം നൽകിയിട്ടുണ്ടെങ്കിലും പിന്നീട് ഈ അന്വേഷണങ്ങൾ ഫയലിൽ ഒതുങ്ങുകയാണ് പതിവ്. മെഡിക്കൽ കോളജിലെ കോവിഡ് ചികിത്സാ വിഭാഗത്തി​ൻെറ പ്രവർത്തനങ്ങളെപ്പറ്റിയും അധികൃതരുടെ നടപടികൾക്കെതിരെയും വ്യാപകമായ ആരോപണങ്ങളുണ്ട്. മെഡിക്കൽ കോളജിനുള്ളിൽ നടക്കുന്ന വിവരങ്ങൾ പുറത്തറിയാതിരിക്കാനായി രൂപവത്​കരിച്ച മീഡിയ സെൽ ഇവിടെ നടക്കുന്ന ഗുരുതര സംഭവങ്ങൾ പോലും ലഘൂകരിക്കുന്നതായി ആരോപണമുണ്ട്. കോവിഡ് ചികിത്സ വിഭാഗത്തിൽ ജോലിയിലുള്ള ഒരുവിഭാഗം ജീവനക്കാർപോലും അധികൃതർക്കും മീഡിയ സെല്ലിന് എതിരാണ്. കോവിഡ് വാർഡിൽ ഡ്യൂട്ടിചെയ്യുന്ന നഴ്‌സുമാർക്ക് ക്വാറൻറീന്‍ നിഷേധിച്ചതിനെതിരെ കേരള ഗവ. നഴ്സസ് അസോസിയേഷനും യൂനിയനും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നേരത്തേ നാല് മണിക്കൂര്‍ തുടര്‍ച്ചയായി പി.പി.ഇ കിറ്റ് ധരിച്ച് ജോലി ചെയ്യാൻ ഡോക്‌ടർമാരും നഴ്‌സുമാരും ഉൾപ്പെടെയുള്ളവർ മുന്നോട്ടുവന്നിരുന്നെങ്കിൽ അധികൃതരുടെ ഇത്തരം നടപടികൾ കാരണം ഇപ്പോൾ ഈ വിഭാഗത്തിൽ ജോലിക്ക് അധികമാർക്കും താൽപര്യമില്ല. കോവിഡ് ചികിത്സാ വിഭാഗത്തിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യവിവരങ്ങൾപോലും ബന്ധുക്കൾക്ക് നിഷേധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ വിഭാഗത്തിൽനിന്ന്​ പുറത്തേക്കുപോകുന്നവരുടെയും പ്രവേശിക്കുന്നവരുടെയും വിവരങ്ങൾപോലും ശേഖരിക്കാൻ സംവിധാനങ്ങളില്ല. കോവിഡ് രോഗം ഭയന്ന് ഈ ഭാഗത്ത് സുരക്ഷാ ജീവനക്കാർപോലും വിരളമായേ എത്താറുള്ളൂ. അറ്റൻഡർമാർ, നഴ്‌സിങ്​ അസിസ്​റ്റൻറുമാർ, നഴ്‌സുമാർ, പി.ജി ഡോക്റ്റർമാർ എന്നിവരാണ് ഈ വിഭാഗത്തിലുള്ളത്. പലർക്കും രോഗികളെ ശുശ്രൂഷിക്കുന്നതിലും അനുബന്ധകാര്യങ്ങളിലും അമിതഅധ്വാനം ഉണ്ടാകുന്നെന്ന പരാതിയുമുണ്ട്. Thanks & Regards, ~~~~~~~~~~~~~~~~~~~~~~ Ajith Kattackal Correspondent Madhyamam Daily Thiruvananthapuram mob: 9188 663 553 9846 20 7654 e-mail: ajithkattackal@gmail.com ~~~~~~~~~~~~~~~~~~~~~~~~~~

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.