സംസ്ഥാന പാത വീണ്ടും 'അപകടപാത'; പൊലിഞ്ഞത് നാലു കുടുംബങ്ങളുടെ പ്രതീക്ഷകൾ

കിളിമാനൂർ: വിദേശത്തുനിന്ന്​ നാട്ടിലെത്തി സ്വയംതൊഴിൽ കണ്ടെത്തി ജീവിത സ്വപ്നങ്ങൾ നെയ്ത അഞ്ചംഗ സുഹൃത്ത് വലയത്തിൽ ഇനി ഒരാൾ മാത്രം. ലക്ഷ്യങ്ങൾ സഫലമാക്കാനാതെ നാലുപേരും യാത്രയായി. ചെറിയൊരു ഇടവേളക്കുശേഷം സംസ്ഥാന പാത വീണ്ടും 'അപകടപാത' യാവുകയാണ്. റോഡിൽ കിളിമാനൂരിനു സമീപം കാരേറ്റ് നടന്ന അപകടത്തിൽ മരിച്ചത് നാലുപേരാണ്. സുഹൃത്തുക്കളിലൊരാളുടെ കടയ്ക്കലുള്ള ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു ഇവർ. കടയ്ക്കൽ മതിര എൻ.ബി.എച്ച്.എസ് മൻസിലിൽ നവാസ് പീരുമുഹമ്മദ് എന്ന സുൽഫി (39), വെഞ്ഞാറമൂട് നാഗരുകുഴി മുല്ലമംഗലത്ത് വീട്ടിൽ ഷെമീർ (31), കഴക്കൂട്ടം ചിതമ്പര വിളാകത്ത് വീട്ടിൽ ലാൽ(45), തിരുവനന്തപുരം കവടിയാർ സ്വദേശി നജീമുദ്ദീൻ (35) എന്നിവരാണ് മരിച്ചത്. വെഞ്ഞാറമൂട് പാലാംകോണം സ്വദേശി നിവാസ് (31) പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലർച്ച1.30 നായിരുന്നു അപകടം. നജീമുദ്ദിനായിരുന്നു കാർ ഓടിച്ചിരുന്നത്. കാരേറ്റ് ടൗൺ മുസ്​ലിം പള്ളിക്കും ജങ്ഷനുമിടയിൽ ​െവച്ച് നിയന്ത്രണം വിട്ട കാർ റോഡി​ൻെറ മറുവശത്തുള്ള കലുങ്കിൽ ഇടിക്കുകയായിരുന്നു. അഞ്ചുപേർക്കും ഇൻറർനാഷനൽ ഡ്രൈവിങ് ലൈസൻസുള്ളവരാണ്. ആറുമാസം മുമ്പാണ് ഷെമീർ വിദേശത്തുനിന്ന്​ നാട്ടിലെത്തിയത്. അഞ്ചുപേരും ഒരുമിച്ച് റിയൽ എസ്‌റ്റേറ്റ്, പഴയ വാഹന കച്ചവടം തുടങ്ങിയ ബിസിനസുകൾ ചെയ്തുവരികയായിരുന്നു. സംസ്ഥാനപാതയിൽ കാരേറ്റ്, പുളിമാത്ത്, പൊരുന്തമൺ, പാപ്പാല, കുറവൻ കുഴി, മണലേത്തുപച്ച, തട്ടത്തുമല പ്രദേശങ്ങൾ നിരന്തരം അപകടമേഖലയാണ്. ചിത്രവിവരണം: kmr pho-28-2 a Kmr Pho-28-2.jpg kmr Pho-28-2 a.jpg IMG-20200928-WA0078.jpg 1.കാരേറ്റ് അപകടത്തിൽ തകർന്ന കാറിൽനിന്ന്​ പരിക്കേറ്റവരെ ഫയർഫോഴ്‌സ് പുറത്തെടുക്കാൻ ശ്രമിക്കുന്നു. 2. അപകടത്തിൽ തകർന്ന കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.