എസ്.എ.പി ക്യാമ്പിൽ മാത്രം 'പെരുമഴ' പുറത്തേക്ക് കടത്താൻ വേരറുത്ത് തള്ളിയിട്ടത് ആറ് മരങ്ങൾ

തിരുവനന്തപുരം: പേരൂർക്കട എസ്.എ.പി ക്യാമ്പിൽ അനധികൃതമായി മരങ്ങൾ മുറിച്ച് പുറത്തേക്ക് കടത്തുന്നതായി ആക്ഷേപം. 25ന് ജില്ലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കടപുഴകി വീണെന്ന് ചൂണ്ടിക്കാണിച്ചാണ് പരേഡ് ഗ്രൗണ്ടിൽ നിന്നിരുന്ന ആറ് മരങ്ങൾ സ്വകാര്യ തടിക്കച്ചവടക്കാർക്ക് വൻതുകക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ രണ്ടെണ്ണം തേക്കും നാലെണ്ണം കൊന്നമരവുമാണ്. പരേഡ് ഗ്രൗഡിന് ചുറ്റും മതിൽ നിർമാണത്തിനായി ജെ.സി.ബി കൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ വാനം വെട്ടിയിരുന്നു. ഇതിൻെറ സമീപത്തായിരുന്നു ആറ് മരങ്ങളും ഉണ്ടായിരുന്നത്. എന്നാൽ ചില ഉദ്യോഗസ്ഥർ തടിക്കച്ചവടക്കാരുമായി ബന്ധപ്പെട്ട് ഈ മാസം 25ന് ആറ് മരങ്ങളുടെയും ചുവടുകൾ മാന്തി വേരറുത്ത് തള്ളിയിടുകയായിരുന്നു. എന്നാൽ മരങ്ങൾ കൂട്ടത്തോടെ കടപുഴകുന്ന രീതിയിൽ വെള്ളിയാഴ്ച തിരുവനന്തപുരം നഗരത്തിൽ ശക്തമായ മഴയോ കാറ്റോ ഉണ്ടായിട്ടില്ലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 24, 25 തീയതികളിൽ നഗരത്തിൽ ഒരിടത്തും മരങ്ങൾ കടപുഴകിയ​േതാ ശിഖരങ്ങൾ ഒടിഞ്ഞ് വീണ​േതാ സംബന്ധിച്ച്​ ഒരു ഫോൺകാൾ പോലും ഫയർഫോഴ്സിന് ലഭിച്ചിട്ടില്ലെന്ന് ചെങ്കൽചൂള ഫയർസ്​റ്റേഷൻ അറിയിച്ചു. പേരൂർക്കട എസ്.എ.പി ക്യാമ്പിൽ നാശനഷ്​ടങ്ങൾ ഉണ്ടാക്കിപ്പോയ കാറ്റും മഴയും സമീപപ്രദേശങ്ങളിൽ യാതൊരു നാശനഷ്​ടവും വരുത്തിയിട്ടില്ലെന്നും സംശയത്തിനിടയാക്കുന്നു. അതേസമയം മഴയിൽ മരങ്ങൾ വീണെന്ന് കാണിച്ച് സ്പെഷൽ ആംഡ് പൊലീസ് കമാൻഡൻറിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കമാൻഡൻറ് റിപ്പോർട്ട് അംഗീകരിക്കുന്ന മുറക്ക് മില്ലുടമകളിൽ നിന്ന് വൻ തുക വാങ്ങി തടികൾ മറിച്ച് വിൽക്കാനാണ് ഉന്നതരുടെ നീക്കം. ഫോട്ടോ ക്യാപ്ഷൻ : പേരൂർക്കട എസ്.എ.പി ക്യാമ്പിൽ നിന്ന മരങ്ങൾ ​െജ.സി.ബി ഉപയോഗിച്ച് തള്ളിയിട്ട നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.