സ്ത്രീകൾക്കെതിരെ അധിക്ഷേപം; നിയമം കർശനമായി നടപ്പാക്കണം- എ.​െഎ.വൈ.എഫ്​

തിരുവനന്തപുരം: സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് സ്ത്രീകളെ അപമാനിക്കുന്നത് തടയാന്‍ നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് എ.​െഎ.വൈ.എഫ് ​സംസ്ഥാന പ്രസിഡൻറ്​ ആര്‍. സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും ആവശ്യപ്പെട്ടു. വനിതാ ആക്ടിവിസ്​റ്റുകൾക്ക് എതിരെ യൂട്യൂബിലൂടെ ഉണ്ടായ പരാമർശം അങ്ങേയറ്റം വൃത്തികെട്ടതാണ്. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല എന്ന കാര്യം ഏറെ ഗൗരവത്തില്‍ കാണണം. അപമാനിക്കപ്പെട്ടവര്‍തന്നെ കുറ്റവാളിക്കെതിരെ രംഗത്ത് വരേണ്ടിവരുന്ന സാഹചര്യം സൃഷ്​ടിക്കപ്പെട്ടുകൂടാ. ഈ പ്രശ്നത്തില്‍ പൊലീസി​ൻെറ ഭാഗത്ത് നിന്ന്​ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം. കുറ്റവാളിയെ നിയമത്തി​ൻെറ മുന്നില്‍ കൊണ്ടുവരാനും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കാനുമുള്ള ഉത്തരവാദിത്തം പൊലീസിനുണ്ടെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.