റോഡിൽ നിറയെ കുഴികൾ

നെടുമങ്ങാട്: നെട്ടിറച്ചിറ-മുണ്ടേല . നടുവൊടിയാതെ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥ. പ്രതിഷേധങ്ങളും നിവേദനങ്ങളും അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു. നിത്യേന നൂറ് കണക്കിന് വാഹങ്ങൾ കടന്നുപോകുന്ന റോഡാണിത്. നെടുമങ്ങാട് വെള്ളനാട് വഴി കാട്ടാക്കടക്കുള്ള ഈ റോഡ് പുതുക്കിപ്പണിതിട്ട് വർഷങ്ങളായി. ദിവസവും നിരവധി പേരാണ് റോഡിലെ കുഴികളിൽ വീഴുന്നത്. കൂടുതലും ഇരുചക്ര വാഹനങ്ങൾ. മഴക്കാലം കൂടിയായതോടെ യാത്ര ദുഷ്കരമായി. അടിയന്തരമായി റോഡ് പുനർനിർമിക്കമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫോട്ടോ -നെട്ടിറച്ചിറ-മുണ്ടേല റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.