റോഷി അഗസ്​റ്റിൻ എം.എൽ.എക്ക്​ കോവിഡ്​

തൊടുപുഴ: ഇടുക്കി എം.എൽ.എ റോഷി അഗസ്​റ്റിന്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇതേതുടർന്ന്​ എം.എൽ.എയെ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്​ചയായി തിരുവനന്തപുരത്ത്​ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കഴിഞ്ഞദിവസം കോവിഡ്​ സ്ഥിരീകരിച്ച ജില്ല പഞ്ചായത്ത്​ അംഗത്തി​ൻെറ സമ്പർക്കപട്ടികയിൽ എം.എൽ.എയും ഉൾപ്പെട്ടിരുന്നു. വെള്ളിയാഴ്​ച നടത്തിയ പരിശോധനയിൽ കോവിഡ്​ സ്ഥിരീകരിച്ചതായി അദ്ദേഹം ഫേ​സ്​ബുക്കിലൂടെ വെളിപ്പെടുത്തി. കഴിഞ്ഞ 18 മുതൽ താനുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.