ഓട്ടോക്ക്​ മുകളിൽ വൈദ്യുതി കമ്പി പൊട്ടിവീണു

വെള്ളറട: ശക്തമായ മഴയില്‍ ഓട്ടോക്ക്​ മുകളിലൂടെ വൈദ്യുതി കമ്പി പോട്ടിവീണു; വന്‍ദുരന്തം ഒഴിവായി. ചൊവ്വാഴ്​ച 11ന്​ പനച്ചമൂട് ജങ്​ഷനിലാണ് അപകടം. അപകടാവസ്ഥയില്‍ ചാഞ്ഞുനിന്ന ഇലക്​ട്രിക്​ പോസ്​റ്റില്‍നിന്ന്​ കമ്പി പൊട്ടിവീഴുകയായിരുന്നു. കണ്ടുനിന്ന വ്യാപാരികള്‍ ഇരുദിശയില്‍നിന്നും വാഹനങ്ങളെയും യാത്രികരെയും അകറ്റി നിർത്തിയശേക്ഷം കെ.എസ്.ഇ.ബി ഓഫിസില്‍ അറിയിക്കുകയായിരുന്നു. വൈദ്യുതി വകുപ്പ് ജീവനക്കാര്‍ പോട്ടിയ കമ്പി നീക്കംചെയ്ത്​ പുതിയ കമ്പി സ്ഥാപിച്ചു. പനച്ചമൂട്ടിലെ വ്യാപാരികളുടെയും നാട്ടുകാരുടെയും അവസരോചിത ഇടപടലാണ് വന്‍ അപകടം ഒഴിവാക്കിയത്. kseb geevanakar thakarare parekarekunu vidhudhi kampe potteveena nelail ചിത്രം. പനച്ചമൂട്ടില്‍ ഓട്ടോക്ക്​ മുകളിൽ വൈദ്യുതികമ്പി പോട്ടിവീണപ്പോള്‍ 2. വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി പോട്ടിയ കമ്പി നീക്കംചെയ്തശേക്ഷം പുതിയ കമ്പി സ്ഥാപിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.