മഅ്​ദനി: മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവി​െൻറയും വസതിക്കുമുന്നിൽ പി.ഡി.പി സമരം

മഅ്​ദനി: മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവി​ൻെറയും വസതിക്കുമുന്നിൽ പി.ഡി.പി സമരം തിരുവനന്തപുരം: അബ്​ദുനാസിർ മഅ്​ദനിക്ക്​ ചികിത്സ ഉറപ്പാക്കാൻ ഇടപെടൽ ആവശ്യപ്പെട്ട്​ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവി​ൻെറയും ഒൗദ്യോഗിക വസതികൾക്കുമുന്നിൽ പി.ഡി.പി നേതാക്കൾ കുത്തിയിരിപ്പ്​ സമരം നടത്തി. മഅ്ദനിയുടെ ആരോഗ്യാവസ്ഥ അതിഗുരുതരമായി തുടരുന്ന സാഹചര്യത്തിലും അടിയന്തര ഇടപെടലിന് മടിക്കുന്ന ഭരണകൂടങ്ങള്‍ സംഘ്പരിവാരത്തെ ഭയപ്പെടുകയാണെന്ന് ക്ലിഫ്​ഹൗസിനു മുന്നിൽ സമരം ഉദ്​ഘാടനം ചെയ്​ത സംസ്​ഥാന വൈസ്​ ചെയര്‍മാന്‍ വര്‍ക്കല രാജ് പറഞ്ഞു. മഅ്ദനിയുടെ വൃക്കകൾ പ്രവര്‍ത്തനം തകരാറിലായ നിലയിലും ക്രിയാറ്റിൻ അളവ് ക്രമാതീതമായി വർധിക്കുകയും ചെയ്ത അവസ്ഥ മാസങ്ങളായി നിലനില്‍ക്കുന്നു. അടിയന്തരമായി രണ്ടു ശസ്​ത്രക്രിയ ഉള്‍പ്പെടെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ മതിയായ സുരക്ഷയോടെ ചികിത്സ ലഭ്യമാക്കാനും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാനും കഴിയുന്ന സാഹചര്യം ലഭ്യമായിട്ടില്ല. വിചാരണ ഒച്ചിഴയുന്ന വേഗത്തില്‍ നടക്കുന്നതിനാല്‍ കോടതിയില്‍നിന്ന് പോലും ചികിത്സക്കുവേണ്ട ഇളവുകള്‍ ലഭ്യമാകുന്നില്ല. സംസ്​ഥാന മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കണ്ട് മഅ്ദനിയുടെ ആരോഗ്യകാര്യത്തിലെ ആശങ്ക അറിയിച്ചിരുന്നു. ഈ സമയം വരെയും സര്‍ക്കാറി​ൻെറ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകളുണ്ടായി​െല്ലന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ എം.എസ്. നൗഷാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സാബു കൊട്ടാരക്കര, നിസാര്‍ മേത്തര്‍, അജിത്കുമാര്‍ ആസാദ്, മൈലക്കാട് ഷാ, യൂസുഫ് പാന്ത്ര, സുബൈര്‍ പടുപ്പ്, പി.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി നടയറ ജബ്ബാര്‍, വിമന്‍സ് ഇന്ത്യ മൂവ്മൻെറ്​ സംസ്ഥാന പ്രസിഡൻറ്​ ശശികുമാരി വര്‍ക്കല, ജില്ല ഭാരവാഹികളായ അഷറഫ് നഗരൂര്‍, ബീമാപള്ളി നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിപക്ഷ നേതാവി​ൻെറ വസതിക്കുമുന്നില്‍ നടന്ന കുത്തിയിരിപ്പ് സമരം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍ ഉദ്​ഘാടനം ചെയ്​തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കാഞ്ഞിരമറ്റം സിറാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് ചേര്‍പ്പ്, അന്‍വര്‍ താമരക്കുളം,സഫര്‍ മണക്കാട്, സുല്‍ഫി അണ്ടൂര്‍ക്കോണം, അജീര്‍ കിള്ളി, നവാസ് പ്ലാമൂട്ടില്‍, സത്താര്‍ പള്ളിത്തെരുവ്, അബ്​ദുല്‍ മജീദ് വിഴിഞ്ഞം എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.