ആദിവാസി കുട്ടികൾക്ക് തുക നൽകി

കാട്ടാക്കട: ആദിവാസി വിദ്യാർഥികളുടെ കോട്ടൂർ റസിഡൻഷ്യൽ ഹോസ്റ്റൽ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ ഭക്ഷണസാധങ്ങൾക്കായും പഠനോപകരണങ്ങൾക്കുമായി സർവശിക്ഷാ കേരള 2000 രൂപ വീതം എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു. കോട്ടൂർ ചോനംപാറയിൽ ചെക്ക് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ.മധു നിര്‍വ്വഹിച്ചു. നെയ്യാർഡാമിലെ ഷട്ടറുകൾ കൂടുതൽ തുറന്നു കാട്ടാക്കട: കനത്തമഴ തുടരുന്നതിനാൽ നെയ്യാർഡാമിലെ ഷട്ടറുകൾ കൂടുതൽ തുറന്ന് നെയ്യാറിലേക്ക്​ വെള്ളം ഒഴുക്കുന്നു. നാലുഷട്ടറുകൾ 15 സെ.മീറ്റർ വീതം ഉയർത്തിയിട്ടുണ്ട് . 84.750 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ 83.48 മീറ്ററാണ് ജലനിരപ്പ്. നീരൊഴുക്ക് ശക്തമായതിനാൽ സംഭരണിയിലേക്ക് 46 മീറ്റർ ക്യൂബ് പെർ സെക്കൻഡ്​ വെള്ളമെത്തുന്നു. 31 മീറ്റർ ക്യൂബ് പെർ സെക്കൻഡ്​ വെള്ളം പുറത്തേക്കും ഒഴുക്കുന്നു. 97.35 മില്യൺ മീറ്റർ ക്യൂബ് സംഭരണ ശേഷിയുള്ള അണക്കെട്ടിൽ ഇപ്പോൾ 86.03 മില്യൻ മീറ്റർ ക്യൂബ് വെള്ളമുണ്ട്. മഴകനത്താൽ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടിവരുമെന്നും നെയ്യാറി​ൻെറ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ഇറിഗേഷൻ അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.