ഓണ്‍ലൈന്‍ പഠനം: നൂതന പ്ലാറ്റ്ഫോമുമായി കെ.എസ്​.യു.എം സ്​റ്റാര്‍ട്ടപ്

തിരുവനന്തപുരം: സ്​റ്റാര്‍ട്ടപ് മിഷ​ൻെറ മേല്‍നോട്ടത്തിലുള്ള ടെക്നോളജി സ്​റ്റാര്‍ട്ടപ്പായ എംബ്രൈറ്റ് ഇന്‍ഫോടെക് അധ്യാപനത്തിനും പഠനത്തിനുമുള്ള സമഗ്ര സംവിധാനമായ 'എഡ്യുയോസ്കസ് എക്സ്ആര്‍' പ്ലാറ്റ്ഫോം പുറത്തിറക്കി. അധ്യാപകരുടെ സഹായത്തോടെ വിദ്യാർഥികള്‍ക്ക് മൂല്യവത്തായ വിദ്യാഭ്യാസവും നൈപുണ്യവികസനവും പ്രദാനം ചെയ്യുകയാണ് ലക്ഷ്യം. 14 വയസ്സുമുതല്‍ വിദ്യാർഥികളെ ജോലിനല്‍കുന്നവരായും ജോലിതേടുന്നവരായും മാറ്റുന്നതിന് ഊന്നല്‍ നല്‍കുന്ന സോഷ്യല്‍ കമ്യൂണിറ്റി അക്കാദമിക് മാനേജ്മൻെറ്​ പ്ലാറ്റ്ഫോമാണിത്. 'എഡ്യുയോസ്കസ് എക്സ്ആര്‍' പ്ലാറ്റ്ഫോമി​ൻെറ വെര്‍ച്വല്‍ പ്രകാശനത്തില്‍ എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്, കെ.എസ്​.യു.എം സി.ഇ.ഒ ഡോ. സജി ഗോപിനാഥ്, എംബ്രൈറ്റ് ഇന്‍ഫോടെക് സി.ഇ.ഒയും സഹസ്ഥാപകനുമായ സത്യനാരായണന്‍ എ.ആര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.