സബ് രജിസ്ട്രാർ ഓഫിസുകൾ ഐ.എസ്.ഒ നിലവാരത്തിലാക്കും -മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫിസുകൾ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് പൊതുമരാമത്ത്-രജിസ്ട്രേഷൻ മന്ത്രി ജി. സുധാകരൻ. നാവായിക്കുളം പുതിയ സബ് രജിസ്ട്രാർ ഓഫിസി​ൻെറ പുതിയ മന്ദിരം വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിഫ്ബിയിൽനിന്ന് 1.37 കോടി രൂപ ചെലവഴിച്ചാണ് മൂന്നുനിലകളിലായി കേരള കൺസ്ട്രക്​ഷൻ കോർപറേഷൻ കെട്ടിടം നിർമിച്ചത്. വി. ജോയ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ശ്രീജ ഷൈജുദേവ്, നാവായിക്കുളം പഞ്ചായത്ത് പ്രസിഡൻറ്​ കെ. തമ്പി, ജില്ല പഞ്ചായത്ത് അംഗം എസ്. ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാ നിസാർ, വാർഡ് അംഗം ബി.കെ. പ്രസാദ്, രജിസ്‌ട്രേഷൻ ജോയൻറ്​ ഇൻസ്പെക്ടർ ജനറൽ പി. കെ. സാജൻ കുമാർ, കൺസ്ട്രക്​ഷൻ കോർപറേഷൻ റീജനൽ മാനേജർ എ. ഗീത, ജില്ല രജിസ്ട്രാർ (ജനറൽ) പി.പി. നൈനാൻ, വിവിധ രാഷ്​ട്രീയകക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.