എസ്.എൻ ട്രസ്​റ്റ്​ തെരഞ്ഞെടുപ്പ്​ സംരക്ഷണസമിതി പാനൽ ബഹിഷ്​കരിച്ചു

കൊല്ലം: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ വോട്ടർമാരുടെ സുരക്ഷയെ കരുതി വെള്ളിയാഴ്ച നടക്കുന്ന എസ്.എൻ ട്രസ്​റ്റ്​ കൊല്ലം റീജനൽ ഇലക്​ഷൻ ട്രസ്​റ്റ്​ സംരക്ഷണ സമിതിയുടെ പാനലിലെ 77 സ്ഥാനാർഥികൾ ബഹിഷ്കരിക്കുന്നതായി സംരക്ഷണ സമിതി പ്രസിഡൻറ് ഡി. രാജ്കുമാർ ഉണ്ണി അറിയിച്ചു. കൊല്ലം താലൂക്കിൽ 90ലധികം കണ്ടെയ്മൻെറ് സോണുകൾ നിലനിൽക്കെ, ഇലക്​ഷനുമായി മുന്നോട്ട് പോകുന്നത് ജീവന് ഭീഷണിയാണ്. ക​െണ്ടയ്​ൻമൻെറ് സോണിലുള്ള വോട്ടർമാർക്ക് വോട്ട് ചെയ്യാൻ സാധിക്കുന്നില്ല. വോട്ടർമാരിൽ 40 ശതമാനത്തോളം 65 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. റിട്ടേണിങ് ഓഫിസറായ കൊല്ലം എസ്.എൻ കോളജ് പ്രിൻസിപ്പൽ ഇലക്​ഷൻ സംബന്ധമായി ഒരു വിവരവും അറിയിക്കാതെ ഏകപക്ഷീയമായിട്ടാണ് പെരുമാറുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.