ജീവനക്കാർക്ക്​ കോവിഡ്​: ബാങ്ക്​ ശാഖകൾ അടച്ചു

കാട്ടാക്കട: ജീവനക്കാർക്ക് കോവിഡ് പോസിറ്റിവായതിനാല്‍ കാട്ടാക്കടയിലെ ഫെഡറൽ ബാങ്ക്, എസ്.ബി.ഐ ശാഖകൾ അടച്ചു. കാട്ടാക്കട ഫെഡറൽ ബാങ്ക് ശാഖ മാനേജർ ഉൾപ്പെടെ 10 ജീവനക്കാരിൽ ഏഴുപേർക്ക് രോഗം സ്ഥിരീകരിച്ചു. താലൂക്ക് ആസ്ഥാനത്തിനടുത്തെ എസ്.ബി.ഐ ശാഖയിൽ ഒരു ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു. ഇതോടെയാണ് രണ്ടു ബാങ്കുകളുടെയും ശാഖകൾ അടച്ചത്. രണ്ടിടത്തും കഴിഞ്ഞ ദിവസങ്ങളിൽ ഇടപാടിനായി എത്തിയവർ നിരീക്ഷണത്തിൽ പ്രവേശിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കള്ളിക്കാട് ഗ്രാമ പഞ്ചായത്തിൽ വ്യാഴാഴ്ച 43 പേരുടെ പരിശോധന നടത്തി. ആറുപേർക്ക്​ പോസിറ്റിവായി. ചാമവിളപുറം വാർഡിലെ രണ്ടുപേർക്കും നെയ്യാർഡാം, തേവൻകോട് വാർഡുകളിൽ ഓരോരുത്തർക്കും വാവോട് വാർഡിൽ താമസിക്കുന്ന കോവിഡ് ട്രീറ്റ്മൻെറ്​ സൻെററിലെ വളൻറിയർക്കും കോവിഡ്​ സ്​ഥീരികരിച്ചു. മൈലക്കര വാർഡിൽ താമസിക്കുന്ന കള്ളിക്കാട് പഴയ ചെക്​പോസ്​റ്റിന് സമീപമുള്ള സ്​റ്റേഷനറിക്കടയിലെ തൊഴിലാളിയും പോസിറ്റിവായവരിൽപെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.