അച്ചടിവക​ുപ്പ് ഡയറക്ടര്‍ ജീവനക്കാര്‍ക്കെതിരെ പകപോക്കുന്നു -അഡ്വ.വി. പ്രതാപചന്ദ്രന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ മുദ്രനിര്‍മാണശാലയില്‍ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ച അച്ചടിവകുപ്പ് ഡയറക്ടറുടെ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കണമെന്ന് കേരള ഗവ. പ്രസ്​ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി. പ്രതാപചന്ദ്രൻ ആവശ്യപ്പെട്ടു. ഡയറക്ടറുടെ നടപടി പകപോക്കലാണ്​. സ്​റ്റാമ്പ് പ്രസ് കവാടത്തിൽ കേരള ഗവ. പ്രസ്​ വർക്കേഴ്സ് കോൺഗ്രസ് ​െഎ.എൻ.ടി.യു.സി നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷാജി കുര്യൻ, ടി. അനിൽ കുമാർ, കുഞ്ഞിരാമൻ വി. ജോൺ എന്നിവർ സംസാരിച്ചു. cap അച്ചടിവകുപ്പ് ഡയറക്ടറുടെ ഉത്തരവിനെതിരെ സ്​റ്റാമ്പ് പ്രസ് കവാടത്തിൽ കേരള ഗവ. പ്രസ്​ വർക്കേഴ്സ് കോൺഗ്രസ് ​െഎ.എൻ.ടി.യു.സി നടത്തിയ പ്രതിഷേധ ധർണ കേരള ഗവ. പ്രസ്​ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി. പ്രതാപചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.