മുരളീധര​െൻറ പ്രസ്താവന ആരെ രക്ഷിക്കാൻ -ചെന്നിത്തല

മുരളീധര​ൻെറ പ്രസ്താവന ആരെ രക്ഷിക്കാൻ -ചെന്നിത്തല തിരുവനന്തപുരം: നയതന്ത്ര ബാഗ് വഴി സ്വര്‍ണം കടത്തിയിട്ടില്ലെന്ന കേന്ദ്രമന്ത്രി വി. മുരളീധര​ൻെറ പ്രസ്താവന ആരെ രക്ഷിക്കാനുള്ളതാണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നെന്നാണ്​ ഇതില്‍ നിന്ന് മനസ്സിലാകുന്നത്​. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണക്കടത്ത് നടന്നെന്നാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്​. രണ്ടു കേന്ദ്ര മന്ത്രിമാർ രണ്ടുവിധത്തില്‍ സംസാരിക്കുന്നത് ഗൗരവമുള്ള കാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.