അംഗൻവാടി ഉദ്ഘാടനം

തിരുവനന്തപുരം: നഗരസഭ വിഴിഞ്ഞം വാർഡിൽ നിർമാണം പൂർത്തീകരിച്ച പുല്ലൂർക്കോണം അംഗൻവാടിയുടെയും അയ്യങ്കാളി സാംസ്കാരിക കേന്ദ്രത്തി​ൻെറയും ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 24 ലക്ഷം രൂപ ​െചലവഴിച്ചാണ് അംഗൻവാടിയുടെയും സാംസ്കാരിക കേന്ദ്രത്തി​ൻെറയും നിർമാണം പൂർത്തീകരിച്ചത്. ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ, കൗൺസിലർ എ.എൻ. റഷീദ്, ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു ബി.പി, ചാർജ് ഓഫിസർ കുമാർ, എ.ഇ. സ്നേഹ എന്നിവർ പങ്കെടുത്തു. റോഡുകൾ ഉദ്​ഘാടനം ചെയ്​തു തിരുവനന്തപുരം: നഗരസഭ കഴക്കൂട്ടം വാർഡിൽ നിർമാണം പൂർത്തീകരിച്ച കരിയിൽ ശ്രീനഗർ റോഡ്, പാപ്പാരി റോഡ്, മണ്ണാവിളാകം റോഡ്, പുല്ലാട്ടുകരി ലക്ഷം വീട് റോഡ്, പാടിക്കവിളാകം ഇടവഴികൾ, കിഴക്കുംഭാഗം കോൺക്രീറ്റ് റോഡുകൾ, വടക്കുംഭാഗം ആനൂർപാലം എന്നിവയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. മേയർ കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 69 ലക്ഷം രൂപ ​െചലവഴിച്ചാണ്‌ വിവിധ റോഡുകളുടെയും പാലത്തി​ൻെറയും നിർമാണം പൂർത്തീകരിച്ചത്. അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ, ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ, മരാമത്ത് കാര്യ സ്ഥിരംസമിതി അധ്യക്ഷ എസ്. പുഷ്പലത എന്നിവർ പങ്കെടുത്തു. സഹോ ചലഞ്ചിലൂടെ സ്വരൂപിച്ച തുക ഏറ്റുവാങ്ങി തിരുവനന്തപുരം: മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ എത്തിക്കാൻ നഗരസഭ ആവിഷ്കരിച്ച തീരത്തിന് കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായ സഹോ ചലഞ്ചിലൂടെ (കെയർ അദേഴ്‌സ് ടു) സ്വരൂപിച്ച 3000 രൂപയുടെ സഹായം മേയർ കെ. ശ്രീകുമാർ ഏറ്റുവാങ്ങി. അനന്തു എസ്. കുമാർ, വിഷ്ണു ആചാര്യ, എം.എസ്. മോനിശ്രീ നായർ എന്നിവർ ചേർന്നാണ് സഹായം കൈമാറിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.