ആറ്റിങ്ങലിലെ കഞ്ചാവ് വേട്ടയിൽ

ആറ്റിങ്ങൽ: കോരാണിയിൽനിന്ന്​ 20 കോടി രൂപയുടെ കഞ്ചാവ് പിടിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. അഴൂർ മുട്ടപ്പലം ഇടയിലത്ത് അഭയവില്ലയിൽ ജയൻ എന്ന ജയചന്ദ്രനെയാണ് (55) എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. കഞ്ചാവ്മാഫിയ തലവൻ രാജുഭായിയുമായി നേരിട്ട് ബന്ധമുള്ള ആളാണ് ജയചന്ദ്രനെന്ന് എക്സൈസ് പറഞ്ഞു. വടകര സ്വദേശിയായ ജിതിൻ രാജ് കേരളത്തിലേക്ക്​ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് ജയചന്ദ്ര​ൻെറ കൈവശം സൂക്ഷിച്ച് വിൽപന നടത്താനായിരുന്നു പദ്ധതി. ജയചന്ദ്രനാണ് രാജു ഭായിയുമായും ക​െണ്ടയ്​നൻ ഡ്രൈവറുമായും സംസാരിച്ചിരുന്നത്. മത്സ്യവ്യാപാരം മറയാക്കിയാണ് ക‍ഞ്ചാവ് കടത്താൻ സഹായിക്കുന്നത്. കഞ്ചാവ് വേട്ടയിൽ ജയചന്ദ്രൻ നാലാംപ്രതിയായാണ് കേസ് എടുത്തത്. കേസിൽ പ്രതികളായ മറ്റുള്ളവരുമായുള്ള ഇയാളുടെ ബന്ധം അന്വേഷിച്ചുവരുകയാണ്. മത്സ്യവ്യാപാരത്തിനായി മുടപുരത്ത് പ്രത്യേക സൂക്ഷിപ്പുകേന്ദ്രങ്ങളുണ്ട്. ഇവിടെയും അന്വേഷണ സംഘം പരിശോധന നടത്തി. ഈ ഗോഡൗണിൽ കഞ്ചാവ് എത്തിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നാണ് അറിയുന്നത്. ക​െണ്ടയ്​നറിൽനിന്ന്​ കഞ്ചാവ് പിടികൂടുമ്പോൾ കോരാണിയിൽ ഉണ്ടായിരുന്ന ജയചന്ദ്രൻ പിന്നീട് മാറിനിൽക്കുകയായിരുന്നു. ഹൈവേയിൽനിന്ന്​ ഗോഡൗണിലേക്കുള്ള വഴി കാണിച്ചുകൊടുക്കാനാണ് അതിരാവിലെ ഇയാൾ കോരാണിയിൽ എത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തിരുവനന്തപുരം എക്സൈസ് സ്പെഷൽ സ്ക്വാ‌ഡി​ൻെറ നേതൃത്വത്തിലാണ് ജയചന്ദ്രനെ പിടികൂടിയത്. സ്പെഷൽ സ്ക്വാഡ്​ സി.ഐ മാരായ ടി. അനിൽകുമാർ, ജി. കൃഷ്ണകുമാർ, ഇൻസ്പെക്ടർമാരായ മുകേഷ് ടി.ആർ, രാജേഷ് ആർ.ജി, അസിസ്​റ്റൻറ്​ ഇൻസ്പെക്ടർ എസ്. മധുസൂദനൻ നായർ, പ്രിവൻറിവ് ഓഫിസർമാരായ ഹരികുമാർ, അനീൽകുമാർ, രാജേഷ്, സിവിൽ ഓഫിസർമാരായ സുബിൻ, ജസീം, ജിതീഷ്, സുധീഷ്, രാജേഷ്, രതീഷ് മോഹൻ, വനിതാ ഉദ്യോഗസ്ഥരായ വിനീത റാണി, അഞ്ജന ജി. നായർ, ഷിനിമോൾ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ നിരീക്ഷിച്ച് പിടികൂടിയത്. ഫോട്ടോ IMG-20200912-WA0013

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.