ടൂറിസം മേഖലക്ക്​ പ്രത്യേക സഹായപദ്ധതി -മന്ത്രി

തിരുവനന്തപുരം: കോവിഡി​ൻെറ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിന്​ സർക്കാർ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വേളി ടൂറിസം വില്ലേജിലെ വികസനപ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യേക പദ്ധതിയുടെ ഭാഗമായി തൊഴിൽ നഷ്​ടമായ അംഗീകൃത ടൂറിസ്​റ്റ്​ ഗൈഡുകളായ 328 പേർക്ക് ഒറ്റത്തവണ സഹായമായി 10,000 രൂപ വീതം നൽകും. ഹൗസ്‌ബോട്ടുകൾക്ക് ഒറ്റത്തവണ മെയിൻറനൻസ് ഗ്രാൻറായി മുറികളുടെ എണ്ണം അടിസ്ഥാനമാക്കി 80,000, 1,00,000, 1,20,000 എന്നിങ്ങനെ നൽകും. നവംബർ 30നകം അപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.