നടപ്പാതയിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടി വേണം -മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: നടപ്പാതകളിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന വാഹന ഉടമകളുടെ പേരിൽ നിയമാനുസൃതം നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്കാണ് കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ്​ ആൻറണി ഡൊമിനിക് നിർദേശം നൽകിയത്. നിയമസഭ ഹോസ്​റ്റലിനും സർവകലാശാല ഓഫിസിനും മധ്യത്തിലൂടെ കുന്നുകുഴി ജങ്​ഷനിലേക്ക് പോകുന്ന വീതി കുറഞ്ഞ യൂനിവേഴ്സിറ്റി റോഡിൽ നടപ്പാതയിൽ വാഹനം പാർക്ക് ചെയ്യുന്നതിനെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി. പ്രസ്തുത സ്ഥലങ്ങളിൽ പട്രോളിങ്​ ശക്തമാക്കിയിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. നടപ്പാതകളിൽ വാഹനം പാർക്ക് ചെയ്യുമ്പോൾ റോഡിലിറങ്ങി നടക്കുന്ന കാൽനടയാത്രക്കാർ അപകടത്തിൽ പെടുന്നതായും കമീഷൻ ഉത്തരവിൽ പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.