കഴക്കൂട്ടം: കാര്യവട്ടം യൂനിവേഴ്സിറ്റി കാമ്പസിനോട് ചേർന്ന് ഹൈമവതി കുളത്തിന് സമീപം 20 ഏക്കറിലെ ഹരിതാലയം നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. മന്ത്രി വി.എസ്. സുനിൽകുമാർ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചയുടനെ കൊയ്തുപാട്ടിൻെറ ഈരടികൾ മുഴങ്ങി. വൈസ് ചാൻസലറും സിൻഡിക്കേറ്റ് അംഗങ്ങളും കൃഷിവകുപ്പിലെയും കാർഷിക സർവകലാശാലയിലെയും ഉദ്യോഗസ്ഥരും കാർഷിക കർമസമിതിയിലെ വിവിധ വകുപ്പ് മേധാവികളും വിദ്യാർഥികളും ജനപ്രതിനിധികളും കൊയ്തരിവാളേന്തി പാടത്തിറങ്ങി. മണ്ണൂത്തി കാർഷിക സർവകലാശാല വികസിപ്പിച്ച മണിരത്ന ഇനത്തിലെ നെല്ലാണ് കൃഷി ചെയ്തത്. കൊയ്തെടുത്ത കറ്റകൾ കാർഷിക സർവകലാശാലയിലെ സീഡ് ബാങ്കിലേക്ക് മാറ്റും. കഴിഞ്ഞ പരിസ്‌ഥിതി ദിനത്തിലാണ് നടീൽ ഉത്സവം നടത്തിയത്. വിവിധ പദ്ധതികളായ കാമ്പസിലെ ഫലവൃക്ഷത്തോട്ടം, അപൂർവ സസ്യശേഖരം, ആയിരം തെങ്ങിൻതൈകളും 500 തേക്കിൻ തൈകളും, വാഴത്തോപ്പ്, മത്സ്യകൃഷി, പച്ചക്കറിത്തോട്ടം, കാർഷിക ഫെലോഷിപ് എന്നിവ മികച്ച മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. photo: IMG-20200908-WA0053 - Copy
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.