പ്രാവച്ചമ്പലം ജങ്​ഷനിലെ ആക്രമണം; കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം

നേമം: പ്രാവച്ചമ്പലം ജങ്​ഷനിലുണ്ടായ വെട്ടുകേസുമായി ബന്ധപ്പെട്ട് കൂട്ടുപ്രതികള്‍ക്കായി നേമം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ദിവസങ്ങള്‍ക്ക്​ മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ബാലരാമപുരം സ്വദേശികളായ അഭിജിത്ത്, ശരത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവര്‍ ജങ്​ഷനില്‍ പാർട്​ണര്‍ഷിപ് ബിസിനസ് നടത്തിവരികയായിരുന്നു. ലോക്ഡൗണ്‍ വന്നതോടെ കടംവാങ്ങിയ പണം തിരികെ കൊടുക്കുന്നതിലുണ്ടായ കാലതാമസമാണ് ആക്രമണത്തിന് കാരണമായത്. കാറിലും ബൈക്കുകളിലുമായി എത്തിയ ഏഴംഗഗ സംഘമാണ് യുവാക്കളെ ജങ്​ഷനില്‍വെച്ച് വെട്ടിപ്പരിക്കേല്‍പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചെങ്കല്‍ കല്ലുവിള സ്വദേശി ജിനേഷ് മോഹന്‍ (24) നേരത്തെ പിടിയിലായിരുന്നു. ഇനി ആറുപേരാണ് പിടിയിലാകാനുള്ളത്. സി.സി.ടി.വി കാമറകള്‍ ഉള്‍പ്പെടെയുള്ള ഉള്ളവയുടെ സഹായത്തോടെയാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്. പ്രതികളെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്നാണ്​ പ്രതീക്ഷയെന്ന് നേമം പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.