തമിഴ്നാട്ടിൽനിന്ന്​ മറ്റ്​ ജില്ലകളിലേക്കുള്ള പൊതുഗതാഗതം തുടങ്ങി

നാഗർകോവിൽ: അഞ്ചു മാസത്തിനുശേഷം തിങ്കളാഴ്ച മുതൽ ഇ-പാസ് ഇല്ലാതെ കന്യാകുമാരിയിൽനിന്ന് തമിഴ്നാടിൻെറ വിവിധ ജില്ലകളിലേക്കും അവിടെ നിന്ന്​ കന്യാകുമാരിയിലേക്കുമുള്ള പൊതു ഗതാഗതം തുടങ്ങി. ആദ്യ ഘട്ടത്തിൽ 19 സർക്കാർ ബസുകളാണ് ചെന്നൈ, കോയമ്പത്തൂർ, വേളാങ്കണ്ണി തുടങ്ങിയ ഭാഗങ്ങളിലേക്ക്​​ സർവിസ്​ നടത്തിയത്. അതുപോലെ ​െട്രയിൻ സർവിസിനും സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. വടശ്ശേരിയിലെ കനകംമൂലം ചന്ത ദീർഘനാളത്തെ അടച്ചിടലിനുശേഷം തിങ്കളാഴ്ച മുതൽ കോവിഡ് േപ്രാട്ടോകോൾ നിയമങ്ങൾ പാലിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. പ്രവർത്തനം തുടങ്ങിയവയിൽ സർ സി.പി. രാമസ്വാമിഅയ്യർ പാർക്കും ഉൾപ്പെടും. ഇതോടെ കോവിഡ് കാരണം അടച്ചിട്ടിരുന്ന സ്​ഥാപനങ്ങളിൽ വിദ്യാഭ്യാസ സ്​ഥാപനങ്ങൾ ഒഴികെ ബഹുഭൂരിപക്ഷവും പ്രവർത്തനം തുടങ്ങി. എന്നാൽ, കോവിഡ് വ്യാപനത്തിന് വലിയ ശമനമുണ്ടാകാത്ത സാഹചര്യത്തിൽ അൺലോക്ക് നാലിൻെറ ഭാഗമായി പ്രവർത്തനം തുടങ്ങിയപ്പോൾ ജില്ലയിൽ കോവിഡ് വ്യാപനം 10,000 കടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.