പൊതുസമ്പത്ത്​ വിറ്റുതുലക്കുന്നത് ദേശദ്രോഹം^ വി.എം. സുധീരന്‍

പൊതുസമ്പത്ത്​ വിറ്റുതുലക്കുന്നത് ദേശദ്രോഹം- വി.എം. സുധീരന്‍ ശംഖുംമുഖം: രാജ്യത്തി​ൻെറ അഭിമാനമായ പൊതുസമ്പത്ത്​ കേന്ദ്രസര്‍ക്കാര്‍ വിറ്റുതുലക്കുന്നത് ദേശദ്രോഹകരമായ നടപടിയെന്ന് വി.എം. സുധീരന്‍. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്​കരിക്കുന്നതിനെതിരെ എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂനിയ​ൻെറ നേതൃത്വത്തില്‍ ആരംഭിച്ച അനിശ്ചിതകാല റിലേ നിരാഹാര സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദാനിക്ക് വിമാനത്താവളത്തോടല്ല വിമാനത്താവളം നിലനില്‍ക്കുന്ന ഭൂമിയോടാണ് താല്‍പര്യം. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങള്‍ സ്വകാര്യവത്​കരിക്കാന്‍ മുന്‍ യു.പി.എ സര്‍ക്കാറി​ൻെറ ഭാഗത്തുനിന്നുണ്ടായ തീരുമാനം തെറ്റായിരുന്നെന്നും ഇപ്പോള്‍ ആ വിമാനത്താവളങ്ങളുടെ നടത്തിപ്പില്‍ വൻ അഴിമതികളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. എയര്‍പോര്‍ട്ട് അതോറിറ്റി എം​പ്ലോയീസ് യൂനിയന്‍ പ്രസിഡൻറ് സുരേഷ് സ്വാഗതവും സെക്രട്ടറി അജിത്ത് നന്ദിയും പറഞ്ഞു. പടം ക്യാപ്ഷന്‍: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്​കരിക്കുന്നതിനെതിരെ എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂനിയ​ൻെറ നേതൃത്വത്തില്‍ ആരംഭിച്ച അനിശ്ചിതകാല റിലേ നിരാഹാര സത്യഗ്രഹസമരം വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.