കാമ്പസ് ഫ്രണ്ട് വിദ്യാർഥി വിചാരണ നടത്തി

തിരുവനന്തപുരം: ബി.​ജെ.പി നേതാവ് പത്മരാജൻ പ്രതിയായ പാലത്തായി പീഡനക്കേസ് അട്ടിമറിക്കെതിരെ കാമ്പസ് ഫ്രണ്ട് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് നടയിൽ വിദ്യാർഥി വിചാരണ നടത്തി. സാമൂഹിക പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര ഉദ്‌ഘാടനം ചെയ്തു. കാമ്പസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻറ്​ കെ.പി. ഫാത്തിമ ഷെറിൻ അധ്യക്ഷത വഹിച്ചു. സബീന ലുക്മാൻ, ഷജീല എന്നിവർ സംസാരിച്ചു. വിദ്യാർഥിനികളുടെ നേതൃത്വത്തിൽ നാടകം, പ്രതിഷേധ പാട്ട്, തത്സമയ ചിത്ര രചന എന്നിവ സംഘടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.