കോവിഡ്​ പരി​േശാധനക്ക്​ ജനം മടിക്കുന്നു

നെയ്യാറ്റിന്‍കര: സമ്പര്‍ക്കപട്ടികയിലുള്ളവരും രോഗലക്ഷണമുള്ളവരും കോവിഡ്​ പരി​ശോധനക്ക്​ പോകാൻ മടിക്കുന്നു. അതേസമയം പരിശോധന നടക്കുന്നയിടങ്ങളിൽ പോസിറ്റീവാകുന്നവരുടെ എണ്ണം വർധിക്കുന്നുമുണ്ട്​. ഓണത്തിനുശേഷം മുമ്പത്തെപ്പോലെ പരിശോധനകൾ നടക്കുന്നില്ല. ബാലരാമപുരം പഞ്ചായത്ത് പ്രദേശത്ത് പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതായാണ്​ കണക്കുകൾ സൂചിപ്പിക്കുന്നത്​. എന്നാൽ ഇവിടെയും കാര്യമായ പരിശോധനകൾ നടക്കുന്നില്ലെന്ന്​ ആക്ഷേപമുണ്ട്​. രോഗം സ്​ഥിരീകരിച്ചവരുടെ സമ്പർക്കപട്ടികയിലുള്ളവര്‍ പോലും പരി​േശാധനക്ക്​ മുന്നോട്ടുവരാതെ പിന്മാറുകയാണ്​. രോഗവ്യാപനമുള്ള സ്ഥലങ്ങൾ യഥാസമയം കണ്ടെയ്​ൻമൻെറ്​ സോണാകളാക്കുന്നതുപോലും നിലച്ചമട്ടാണ്. തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്തെത്തി പേര് വെളിപ്പെടുത്താതെ പരിശോധന നടത്തി തിരികെയെത്തുന്നവരും നിരവധിയാണ്. കോവിഡ്​ പോസിറ്റീവാകുന്നവര്‍ പോലും ഇത്​ വെളിപ്പെടുത്താതെ സ്വയം ചികിത്സ തുടരു​െന്നന്ന സാഹചര്യവുമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.