കുണ്ടമണ്‍കടവില്‍ റോഡി​െൻറ കൈവരി പൊളിച്ചതായി പരാതി

കുണ്ടമണ്‍കടവില്‍ റോഡി​ൻെറ കൈവരി പൊളിച്ചതായി പരാതി നേമം: കുണ്ടമണ്‍കടവിലെ പുതിയ പാലത്തിലേക്കുള്ള അപ്രോച്ച് റോഡിലെ കൈവരി സ്വകാര്യവ്യക്തി പൊളിച്ചുനീക്കിയതായി പരാതി. പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച് റോഡ്‌സ് ആൻഡ്​​ ബ്രിഡ്ജ് വിഭാഗത്തി​ൻെറ അധീനതയിലുള്ള കൈവരിയാണ് ഇടിച്ചുമാറ്റി ഗേറ്റ് നിര്‍മിച്ചത്. കുണ്ടമണ്‍കടവ് പാലത്തിലേക്കുള്ള അപ്രോച്ച് റോഡില്‍നിന്ന് നിശ്ചിത അകലം പാലിക്കാതെ കഴിഞ്ഞവര്‍ഷം സ്വകാര്യവ്യക്തി ഇരുനില വീടി​ൻെറ നിര്‍മാണം ആരംഭിച്ചു. അനധികൃത നിര്‍മാണം പൂര്‍ത്തിയാകും മുമ്പ് പഞ്ചായത്ത് തടഞ്ഞു. പെര്‍മിറ്റും നിഷേധിച്ചു. ഇനിയും തീര്‍പ്പാകാതെ ഈ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ ദിവസമാണ് പ്രധാനപാതയില്‍നിന്ന് നേരിട്ട് ത​ൻെറ വീട്ടിലേക്ക് കാര്‍ കയറ്റുന്നതിന്​ കൈവരി ഇടിച്ചുമാറ്റിയത്. ഈ വീട്ടിലേക്ക് മറ്റൊരു പൊതുവഴി ഉണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.