വിമൻ ജസ്​റ്റിസ് നേതാക്കളെ ആക്രമിച്ചവരെ അറസ്​റ്റ്​‌ ചെയ്യണമെന്ന്​

തിരുവനന്തപുരം: തിരുവനന്തപുരം ജില്ല പ്രസിഡൻറ്​ രഞ്ജിത ജയരാജിനെയും അമ്മയെയും ജില്ല സെക്രട്ടറിയുമായ രജനിയെയും ആക്രമിച്ച ഡി.വൈ.എഫ്​.​െഎ പ്രവർത്തകൻ കിരണിനെയും കൂട്ടാളികളെയും ഉടൻ അറസ്​റ്റ്​ ചെയ്യണമെന്ന് വിമൻ ജസ്​റ്റിസ് മൂവ്മൻെറ്​ ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണ് വട്ടിയൂർക്കാവ് കുന്നംപാറയിലെ വീടി​ൻെറ പരിസരത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയ ഡി.വൈ.എഫ്​.​െഎ പ്രവർത്തകർ ഇവരെ ആക്രമിച്ചത്. മുഖത്തടിയേറ്റ രജനി താഴെ വീണപ്പോൾ ശരീരത്ത് ചവിട്ടുകയും ചെയ്തു. ബന്ധുക്കൾ പിടിച്ചെഴുന്നേൽപിച്ച അവരെ കിരൺ വീണ്ടും മുതികിന് ചവിട്ടി നിലത്ത് വീഴ്ത്തി. രജനിയുടെ ശരീരത്തി​ൻെറ വിവിധ ഭാഗങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് രഞ്ജിതയെ കിരൺ അക്രമിച്ചത്. ഇത്രയും ഗുരുതരമായ ആക്രമണം നടത്തിയ പ്രതികളെ ഇത് വരെ അറസ്​റ്റ്​ ചെയ്തിട്ടില്ല. ഉത്തരവാദപ്പെട്ട പൊതുപ്രവർത്തകരായ സ്ത്രീകളെ ആണ് ഗുണ്ടാരീതിയിൽ ആക്രമിച്ചിരിക്കുന്നത്. അതീവ ഗുരുതരമായ കുറ്റം തലസ്ഥാന നഗരത്തിലാണ് നടന്നിരിക്കുന്നത്. ഇതിലെ പ്രതികളെ ഉടൻ പൊലീസ് കസ്​റ്റഡിയിൽ എടുക്കണ​മെന്നും അവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.