കേരള സർവകലാശാല

പുതുക്കിയ പരീക്ഷ തീയതി തിരുവനന്തപുരം: ലോക്ഡൗൺ കാരണം മാറ്റി​െവച്ച നാലാം സെമസ്​റ്റർ സി.ആർ സി.ബി.സി.എസ്,​ ബി.എ, ബി.എസ്​സി, ബി.കോം, ബി.പി.എ, ബി.ബി.എ, ബി.സി.എ, ബി.എം.എസ്​, ബി.വോക്, ബി.എ ഓണേഴ്സ്​ പരീക്ഷകൾ സെപ്റ്റംബർ എട്ട്​, 11, 14 തീയതികളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ. പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു 2020 മാർച്ചിൽ നടത്തിയ ആറാം സെമസ്​റ്റർ സി.ബി.സി.എസ്​ ബി.എസ്​സി (2017 അഡ്മിഷൻ റെഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമൻെററി, 2013 അഡ്മിഷൻ മേഴ്സിചാൻസ്​), ബി.എ (എഫ്.ഡി.പി സി.ബി.സി.എസ്​) (2014 അഡ്മിഷൻ മുതൽ 2017 അഡ്മിഷൻ വരെ) പരീക്ഷ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഓൺലൈനായി സെപ്റ്റംബർ 16 വരെ അപേക്ഷിക്കാം. െപ്രാവിഷനൽ സർട്ടിഫിക്കറ്റുകൾ അതതു കോളജുകളിൽ സെപ്റ്റംബർ 23നുശേഷം ലഭ്യമാക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.