കൺേട്രാൾ റൂം തുറന്നു

വർക്കല: അയ്യങ്കാളി ജയന്തി, മുഹർറം, ഓണം എന്നിവ പ്രമാണിച്ച് സെപ്​റ്റംബർ രണ്ടുവരെ തുടർച്ചയായി അവധി വരുന്ന സാഹചര്യത്തിൽ ഇൗ ദിവസങ്ങളിൽ അനധികൃതമായി വയൽ നികത്തൽ, മണൽഖനനം, പാറഖനനം, കുന്നിടിക്കൽ, സർക്കാർ ഭൂമി ​ൈകയേറ്റം, അനധികൃത നിർമാണം, അനധികൃത മരംമുറി തുടങ്ങിയ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടന്നാൽ അറിയിക്കാൻ . ഫോൺ: 0470-2613222, 9497711286. ആറ്റിങ്ങല്‍: 9497711287. നീറ്റ് -ജെ.ഇ.ഇ പരീക്ഷകൾ മാറ്റിെവക്കണമെന്ന്​ കിളിമാനൂർ: കോവിഡ്-19 ​ൻെറ സാഹചര്യത്തിൽ നീറ്റ് - ജെ.ഇ.ഇ പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തി​ൻെറ ഭാഗമായി നഗരൂർ പഞ്ചായത്തിലും ധർണ സംഘടിപ്പിച്ചു. നഗരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറും ബ്ലോക്ക് മെംബറുമായ ജി. ഹരികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. വെള്ളല്ലൂർ മണ്ഡലം പ്രസിഡൻറ് ആർ. വിഷ്ണുരാജ് അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ സുഗുണൻ ആശാരി, ശ്രീകുമാർ, സുരേഷ്കുമാർ, നിഖിൽ ആവണി അനി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.