പ്രചാരണ ബോർഡ് നശിപ്പിച്ചതിൽ പ്രതിഷേധിച്ചു

തിരുവനന്തപുരം: സെക്ര​േട്ടറിയറ്റ് േപ്രാട്ടോകോൾ ഓഫിസിലുണ്ടായ തീപിടിത്തത്തി​ൻെറ പേരിൽ നടത്തിയ കലാപത്തി​ൻെറ മറവിൽ എൻ.ജി.ഒ യൂനിയൻ ലൈഫ് ഭവനസമുച്ചയത്തി​ൻെറ പ്രചാരണ ബോർഡുകൾ തീയിട്ട് നശിപ്പിച്ചതിൽ എൻ.ജി.ഒ യൂനിയൻ പ്രതിഷേധിച്ചു. പാവപ്പെട്ട ജനങ്ങളുടെ അടിസ്​ഥാന ജീവിതാവശ്യങ്ങൾ നിറവേറ്റുന്നതിന്​ സർക്കാർ ഏറ്റെടുത്ത് നടത്തിയ ലൈഫ് പദ്ധതിക്കെതിരെ രാഷ്​ട്രീയ​േപ്രരിതമായ ആരോപണങ്ങളുന്നയിക്കുന്ന ശക്തികൾ തന്നെയാണ് പ്രചാരണ ബോർഡുകൾ നശിപ്പിച്ചത്. സാമൂഹികവിരുദ്ധ ശക്തികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന്​ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി പ്രസ്​താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.