സർക്കാർ മേഖലയി​െല ആദ്യ ഡെൻറല്‍ ലാബ് തുറന്നു

സർക്കാർ മേഖലയി​െല ആദ്യ ഡൻെറല്‍ ലാബ് തുറന്നു തിരുവനന്തപുരം: സര്‍ക്കാര്‍ ഡൻെറല്‍ കോളജി​ൻെറ ഭാഗമായി പുലയനാര്‍കോട്ട ടി.ബി. ആശുപത്രി വളപ്പില്‍ സ്ഥാപിച്ച സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ഡൻെറല്‍ ലാബി​ൻെറ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. ദന്ത ചികിത്സാ രംഗത്തെ പുതിയ കാല്‍വെപ്പാണ് ഡൻെറല്‍ ലാബെന്ന് മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്കും പഠനഗവേഷണ മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഡൻെറല്‍ ലാബ് സഹായകരമാണ്. 1.30 കോടി രൂപ ചെലഴിച്ചാണ് ലാബ് സജ്ജമാക്കിയിരിക്കുന്നത്. ലാബി​ൻെറ പ്രവര്‍ത്തനത്തിന് 10 പുതിയ തസ്തികകളും സൃഷ്​ടിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ച് വന്നിരുന്ന കൃത്രിമ പല്ല് നിര്‍മാണം പൂര്‍ണമായും പുതിയ ലാബില്‍ നിര്‍മിക്കാനാകും. ദന്ത ചികിത്സാരംഗവുമായി ബന്ധപ്പെട്ട ക്രൗണ്‍, ബ്രിഡ്ജ്, ഇന്‍ലെ, ഓണ്‍ലെ തുടങ്ങിയവ ഒരുപരിധിവരെ സ്വകാര്യ ലാബുകളെ ആശ്രയിച്ചാണ് നടത്തിവരുന്നത്. ഡൻെറല്‍ ലാബ് സാക്ഷാത്കരിക്കുന്നതോടെ ചുരുങ്ങിയ ചെലവില്‍ ഇവിടെ ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡോ. ശശി തരൂര്‍ എം.പി, നഗരസഭ ക്ഷേമകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.എസ് സിന്ധു, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടമാരായ ഡോ. തോമസ് മാത്യു, ഡോ. എം.കെ. മംഗളം, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. സാറ വര്‍ഗീസ്, ഡൻെറല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. അനിറ്റാ ബാലന്‍, ഡൻെറല്‍ ലാബ് സൂപ്പര്‍വൈസര്‍ ഡോ. വി.ജി. സാം ജോസഫ്, വകുപ്പ് മേധാവി ഡോ. മാലി ജി നായര്‍, ഡി.ആര്‍. അനില്‍, കെ.പി. ദാനിഷ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.