കെ.എസ്.ടി.എയുടെ ഒാൺലൈൻ അനുമോദനം

കിളിമാനൂർ: കെ.എസ്.ടി.എ കിളിമാനൂർ ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ അനുമോദനയോഗം ശ്രദ്ധേയമായി. ഉപജില്ലയിൽനിന്ന്​ എസ്. എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെയും എൽ. എസ്.എസ്, യു.എസ്.എസ് വിജയികളെയുമാണ് അനുമോദിച്ചത്. മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ സർട്ടിഫിക്കറ്റും വിതരണം ചെയ്​തു. നടൻ സുരാജ് വെഞ്ഞാറമൂട് ഉദ്ഘാടനം നിർവഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണൻ സന്ദേശം നൽകി. അനുമോദനസമ്മേളനത്തി​ൻെറ ഭാഗമായി 'വാക 2020' എന്ന പേരിൽ പ്രതിഭകൾക്കായി ഓൺലൈൻ മികവുത്സവം സംഘടിപ്പിച്ചിരുന്നു. നാല് ഘട്ടങ്ങളിലായി സംഘടിപ്പിച്ച യോഗത്തിൽ സാമൂഹിക രാഷ്​ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ കുട്ടികളെ അനുമോദിച്ചു. സമ്മേളനത്തി​ൻെറ ഭാഗമായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസ് ഐ.എ.എസ് വിന്നർ ഡോ. അരുണും, സർഗസംവാദം മജീഷ്യൻ ഷാജു കടയ്ക്കൽ, ഗണ പൂജാരി തുടങ്ങിവരും നയിച്ചു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് പി.വി. രാജേഷ്, ജില്ല സെക്രട്ടറി അജയകുമാർ, എ.ഇ.ഒ വി. രാജു, ജില്ല വൈസ് പ്രസിഡൻറ്​ എസ്. ജവാദ്, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.വി. വേണുഗോപാൽ, സജിത സി. എസ്, വി.ആർ. സാബു, ആർ.കെ. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. കിളിമാനൂർ ഉപജില്ല കമ്മിറ്റി പ്രസിഡൻറ് എം.എസ്. ശശികല അധ്യക്ഷയായ പരിപാടിയിൽ സെക്രട്ടറി എസ്. സുരേഷ്കുമാർ സ്വാഗതവും കൺവീനർമാരായ വി.ഡി. രാജീവ്‌, കെ.ജി. തകിലൻ എന്നിവർ നന്ദിയും പറഞ്ഞു. ചിത്രം: km RPho-2 a കെ.എസ്.ടി.എ സംഘടിപ്പിച്ച ഓൺലൈൻ അനുമോദനചടങ്ങ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.