നിർധന കുടുംബത്തിന് നിർമിച്ച വീടിൻെറ താക്കോൽ കൈമാറി കിളിമാനൂർ: നിരവധി സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കിളിമാനൂർ കെ.എം. ജയദേവൻ മാസ്റ്റർ സ്മാരക പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി നിർമിച്ചുനൽകിയ വീടിൻെറ താക്കോൽ കൈമാറി. പള്ളിക്കൽ മൂതല ചെമ്മരം സ്വദേശിയായ അനിൽകുമാറിൻെറ കുടുംബത്തിനാണ് 'സാഫല്യം' എന്ന പേരിൽ സൊസൈറ്റി വീട് നിർമിച്ചു നൽകിയത്. പ്രവാസിയായിരുന്ന അനിൽ കുമാർ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൻെറ ഭീഷണിയെ തുടർന്ന് നേരത്തേ ആത്മഹത്യ ചെയ്തിരുന്നു. വീടിൻെറ താക്കോൽ കൈമാറൽ ചടങ്ങ് വിഡിയോ കോൺഫറൻസിലൂടെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വീടിൻെറ താക്കോൽ ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബി.പി. മുരളി കുടുംബാംഗങ്ങൾക്ക് കൈമാറി. സൊസൈറ്റി പ്രസിഡൻറ് അഡ്വ. മടവൂർ അനിൽ അധ്യക്ഷതവഹിച്ചു. കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ 63 ദിവസം തുടർച്ചയായി പ്രവർത്തിച്ച ഡി.വൈ.എഫ്.ഐ കിളിമാനൂർ ഏരിയ ട്രഷററും സി.പി.എം നഗരൂർ ലോക്കൽ കമ്മിറ്റിയംഗവുമായ ഡി. രജിത്തിനെ വി. ജോയി എം.എൽ.എ ആദരിച്ചു. ഇവിടെ നിന്ന് പ്രതിഫലമായി രജിതിന് ലഭിച്ച 43,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. സി.പി.എം കിളിമാനൂർ ഏരിയ സെക്രട്ടറി അഡ്വ. എസ്. ജയചന്ദ്രൻ, സൊസൈറ്റി ജോയൻറ് സെക്രട്ടറി ഡി. സ്മിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജാഷൈജുദേവ്, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് അടുക്കൂർ ഉണ്ണി, സൊസൈറ്റി ട്രഷറർ എസ്. രഘുനാഥൻ തുടങ്ങിയവർ സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി എം. ഷാജഹാൻ സ്വാഗതവും സി.പി.എം പള്ളിക്കൽ ലോക്കൽ സെക്രട്ടറി സജീബ് ഹാഷിം നന്ദിയും പറഞ്ഞു. ചിത്രം: 20200820_191642 ജയദേവൻ മാസ്റ്റർ സ്മാരക പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി പള്ളിക്കൽ മൂതലയിൽ നിർമിച്ചുനൽകിയ വീടിൻെറ താക്കോൽ ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബി.പി. മുരളി കുടുംബത്തിന് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.