മാർക്കറ്റ്​ നിർമാണ പ്രവർത്തന ഉദ്​ഘാടനം

പാലോട്: രണ്ടുകോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന പെരിങ്ങമ്മല പബ്ലിക് മാർക്കറ്റി​ൻെറ നിർമാണ പ്രവർത്തനങ്ങൾ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. മധു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത്, മത്സ്യഫെഡ് എന്നിവയുടെ ഫണ്ടുകൾ ചേർന്നാണ് രണ്ട് കോടിയുടെ നവീകരണം. നൂറ് വർഷത്തെ പഴക്കം ചന്തക്കുണ്ട്. ചന്തയുടെ മുഖമായ ആൽമര​െത്ത സംരക്ഷിച്ച് പാർക്കും നിർമിക്കും. പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡൻറ്​ പി. ചിത്രകുമാരി, വൈസ് പ്രസിഡൻറ്​ കെ.ജെ. കുഞ്ഞുമോൻ, വാർഡ് അംഗം റീജഷെനിൽ, എ. റിയാസ്, സിന്ധുകുമാരി, സിയാദ്, ചിന്നമ്മജോസ്, മൈലക്കുന്ന് രവി തുടങ്ങിയവർ പങ്കെടുത്തു. palodu photo ചിത്രം: നവീകരിക്കുന്ന പെരിങ്ങമ്മല പബ്ലിക് മാർക്കറ്റി​ൻെറ നിർമാണ പ്രവർത്തനങ്ങൾ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. മധു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.