കഴക്കൂട്ടം: കോവിഡിനെതിരായുള്ള കരിച്ചാറ ഹോമിയോ ആശുപത്രിയുടെ പോരാട്ടത്തിൽ കൈകോർത്ത് സന്നദ്ധസംഘടനകളും. കഴിഞ്ഞദിവസം കരിച്ചാറ ബ്രദേഴ്‌സ് എന്ന സമൂഹമാധ്യമ കൂട്ടായ്മ ആശുപത്രിയിലെത്തുന്ന രോഗികളുടെ ഉപയോഗത്തിനായി പുതിയ സാനിറ്റൈസർ കിയോസ്‌ക് ആശുപത്രിയിൽ സ്ഥാപിച്ചു. രോഗികൾക്ക് വിതരണം ചെയ്യാനായി സൗജന്യ മാസ്ക്കും എത്തിച്ചു. ഹോമിയോ ഇമ്യൂണോ ബൂസ്റ്റർ ഗുളികകൾ പഞ്ചായത്ത് തലത്തിലും സന്നദ്ധസംഘടനകൾ ഏറ്റെടുത്തും ഓരോ പ്രദേശത്തും വിതരണം നടന്നുവരുകയാണ്. ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. ലിമ ദീപക്, കരിച്ചാറ ബ്രദേഴ്‌സ് ഭാരവാഹികളായ കരിച്ചാറ ഹംസ, ജെ.എം. റഹിം, അഷ്‌റഫ് റോയൽ, മുഹമ്മദ് റാസി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.