സ്വകാര്യവത്​കരണത്തിലൂടെ സംസ്ഥാന സര്‍ക്കാറിന് നഷ്​ടമാകുന്നത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിമാനത്താവളം

ശംഖുംമുഖം: സ്വകാര്യവത്​കരണത്തിലൂടെ സംസ്ഥാന സര്‍ക്കാറിന് നഷ്​ടമാകുന്നത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിമാനത്താവളം. സംസ്ഥാന സർക്കാറി​ൻെറ എതിപ്പ് അവഗണിച്ചാണ​്​ കേന്ദ്രസര്‍ക്കാര്‍ വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറിയത്. സംസ്ഥാന സര്‍ക്കാറിനെ അവഗണിച്ചുള്ള സ്വകാര്യവത്​കരണം ഗവണ്‍മൻെറ്​ ഓഫ് ഇന്ത്യ ഏവിയേഷന്‍ പോളിസിക്ക് വിപരീതമാ​െണന്ന് വിദഗ്ധര്‍ പറയുന്നു. ഇൗ പോളിസി അനുസരിച്ച് കേന്ദ്ര ഗവണ്‍മൻെറിന് കീഴിയില്‍ വരുന്ന എയര്‍പോര്‍ട്ടുകള്‍ക്ക് വികസനത്തിന്​ നിയമതടസ്സങ്ങളൊന്നുമില്ലാതെ ഭൂമിയേറ്റടുത്ത് സിവില്‍ ഏവിയേഷന് കൊടുക്കുന്നത് അതാത് സംസ്ഥാന സര്‍ക്കാറുകളാണ്. സംസ്ഥാനങ്ങളുടെ വികസനം കൂടി ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാറുകള്‍ ഖജനാവില്‍നിന്ന്​ പണം മുടക്കി ഭൂമിയേറ്റടുത്ത് കൊടുക്കുന്നത്​. തിരുവനന്തപുരം വിമാനത്താവളത്തിനായി നിലവിൽ സംസ്ഥാന സര്‍ക്കാര്‍ കോടികളാണ് മുടക്കിയത്. വിവിധ ഘട്ടങ്ങളിലായി അഞ്ഞൂറിലധികം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച്​ ഭൂമി ഏറ്റെടുത്തുനല്‍കി. ലക്ഷങ്ങള്‍ മുടക്കി റാമ്പ്​ ഉൾപ്പെ​െടയുള്ള ഗതാഗത സംവിധാനങ്ങളും ചെയ്തുനല്‍കി. ഇനി വികസനത്തിന്​ സംസ്ഥാനസർക്കാർ സഹകരിക്കുമോ എന്ന്​ കണ്ടറിയണം. ഇന്നത്തെ ആഭ്യന്തര വിമാനത്താവളമായിരുന്നു പഴയ അന്താരാഷ്​ട്ര വിമാനത്താവളം. ശംഖുംമുഖത്ത് പ്രവര്‍ത്തിച്ചിരുന്ന അന്താരാഷ്​ട്ര വിമാനത്താവളം 2011ല്‍ ചാക്കയിലേക്ക് മാറ്റി. ലോകോത്തര നിലവാരത്തിൽ കോടികള്‍ മുടക്കിയാണ് പുതിയ വിമാനത്താവളം നിര്‍മിച്ചത്. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വിമാനത്താവളങ്ങളില്‍വെച്ച് ഏറ്റവും നല്ല വിമാനത്താവളമെന്ന പദവി രണ്ടുവട്ടം സ്വന്തമാക്കി. ഇതിനുപുറമെ രാജ്യത്ത് ഇന്ന് ഏറ്റവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളില്‍ മുന്‍പന്തിയിലാണ് തിരുവനന്തപുരം. വര്‍ഷം തോറും തിരുവനന്തപുരം വഴിയുള്ള യാത്രക്കാരുടെ എണ്ണം അനുദിനം വർധിക്കുന്നു. കഴിഞ്ഞവര്‍ഷം ആഭ്യന്തര സെക്ടറില്‍ മാത്രം 30 ശതമാനവും രാജ്യാന്തര സെക്​ടറില്‍ 20 ശതമാനവും യാത്രക്കാരുടെ വർധനയുണ്ടായി. അദാനി ഗ്രൂപ്പിന്​ 50 വര്‍ഷത്തേക്കാണ് കൈമാറുന്നത്​. യാത്രക്കാരില്‍നിന്ന്​ യൂസേഴ്​സ് ഫീ ഈടാക്കുന്നത് കരാറെടുക്കുന്ന കമ്പനികളാണ്. നിവലില്‍ 950 രൂപയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ യൂസേഴ്സ് ഫീ ഈടാക്കുന്നത്. ഇത് ഇനി കുത്തനെ ഉയരും. ഇന്ത്യയുടെ തെക്കേയറ്റത്തുള്ള വിമാനത്താവളമായ തിരുവനന്തപുരത്ത്​ ഏത് കാലാവസ്ഥയിലും വിമാനമിറക്കാന്‍ കഴിയും. അതീവ തന്ത്രപ്രാധാന്യമുള്ള വിമാനത്താവളം സ്വകാര്യവത്​കരിക്കുന്നത് രാജ്യത്തി​ൻെറ സുരക്ഷക്കുപോലും ഭീഷണിയായേക്കാം. എം. റഫീഖ് 1935 -കൊല്ലത്ത് ആരംഭിച്ച എയ്റോഡ്രാം തിരുവനന്തപുരത്തേക്ക് പറിച്ചുനടുന്ന​ു 1977- തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ആദ്യമായി അന്താരാഷ്​ട്ര സര്‍വിസ് ആരംഭിച്ചു 1991 ജനുവരി ഒന്ന്​ - തിരുവനന്തപുരം വിമാനത്താവളത്തിന് അന്താരാഷ്​ട്ര പദവി 2000 സെപ്റ്റംബര്‍ ഒന്ന്​ - 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിമാനത്താവളമായി മാറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.