മൂന്ന്​ കണ്ടെയ്ൻമെൻറ്​ സോണുകൾകൂടി

മൂന്ന്​ കണ്ടെയ്ൻമൻെറ്​ സോണുകൾകൂടി തിരുവനന്തപുരം: കോവിഡ് രോഗപ്പകർച്ച നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലയിൽ മൂന്ന്​ പ്രദേശങ്ങൾകൂടി കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു. കിഴുവല്ലം പഞ്ചായത്തിലെ പുരവൂർ (ഒന്നാം വാർഡ്), ചെമ്മരുതി പഞ്ചായത്തിലെ താകോട് (15ാം വാർഡ്), ഞെക്കാട് (ഏഴാം വാർഡ്) എന്നിവിടങ്ങളാണ്​ പുതിയ കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ച്​ കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ ഉത്തരവിറക്കിയത്. ഈ പ്രദേശങ്ങളിൽ ലോക്​ഡൗൺ ഇളവുകളൊന്നും ബാധകമായിരിക്കില്ല. കണ്ടെയ്ൻമൻെറ്​ സോണിൽനിന്ന് ഒഴിവാക്കി കുന്നത്തുകാൽ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, 14, 19, 20 വാർഡുകളും പെരിങ്ങമ്മല പഞ്ചായത്തിലെ മൂന്നാം വാർഡും കണ്ടെയ്ൻമൻെറ്​ സോണിൽനിന്ന് ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.