തിരുവനന്തപുരം: ആർ.സി.സിയില്‍ അത്യാധുനിക ഹൈഎനര്‍ജി ലീനിയര്‍ ആക്‌സിലറേറ്റര്‍ റേഡിയോതെറപ്പി യൂനിറ്റിൻെറ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. കോവിഡ് കാലത്തും കാന്‍സര്‍ രോഗികള്‍ക്ക് മികച്ച സൗകര്യങ്ങളൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് മന്ത്രി പറഞ്ഞു. കാന്‍സര്‍ പ്രതിരോധ, ചികിത്സ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാനത്ത് പുതുതായി കാന്‍സര്‍ കെയര്‍ ബോര്‍ഡ് രൂപവത്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കാന്‍സര്‍ ചികിത്സക്ക് ഏറെ സഹായിക്കുന്നതാണ് ഹൈഎനര്‍ജി ലീനിയര്‍ ആക്‌സിലറേറ്റര്‍ സംവിധാനം. പൂര്‍ണമായും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് 14.54 കോടി രൂപ ചെലവിലാണിത് സ്ഥാപിച്ചത്. വിവിധതരം കാന്‍സറുകളെ ചികിത്സിക്കാനാവശ്യമായ വ്യത്യസ്ത ഫ്രീക്വന്‍സിയുള്ള എക്‌സ്‌റേയും ഇലക്‌ട്രോണ്‍ ബീമും കൃത്യതയോടെ ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ഉപകരണത്തിൻെറ പ്രത്യേകത. അര്‍ബുദ കോശങ്ങളെ നശിപ്പിക്കുമ്പോള്‍ തന്നെ സമീപസ്ഥമായ ആരോഗ്യമുള്ള ശരീര കലകള്‍ക്കും മറ്റ് സുപ്രധാന അവയവങ്ങള്‍ക്കും റേഡിയേഷന്‍ ഏല്‍ക്കാതെ സംരക്ഷിക്കാനുള്ള സംവിധാനവും യൂനിറ്റിലുണ്ട്. പാര്‍ശ്വഫലങ്ങള്‍ പരമാവധി കുറച്ച് അതീവ കൃത്യതയോടെയുള്ള ചികിത്സ വളരെ വേഗത്തില്‍ നടത്താന്‍ കഴിയും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.