സ്മാർട്ട് അംഗൻവാടി ഉദ്ഘാടനം

തിരുവനന്തപുരം: പ്രാഥമിക വിദ്യാഭ്യാസരംഗത്തെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതി​ൻെറ ഭാഗമായി നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക രീതിയിൽ നവീകരിച്ച് സ്മാർട്ട് അംഗൻവാടികളാക്കിയ ഫോർട്ട് സാൻസ്ക്രിറ്റ് യു.പി.എസ് അംഗൻവാടിയുടെയും തമ്പാനൂർ യു.പി.എസ് അംഗൻവാടിയുടെയും ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. കെട്ടിട നവീകരണം കൂടാതെ ഐ.ടി അധിഷ്ഠിത പഠന സൗകര്യങ്ങൾ, മ്യൂസിക് സിസ്​റ്റം, വാട്ടർ പ്യൂരിഫെയർ, കളിപ്പാട്ടങ്ങൾ, സാൻഡ്​ പിറ്റ് ഉൾപ്പെടുന്ന കളിസ്ഥലം, കുട്ടികളുടെ സുരക്ഷക്കുവേണ്ടിയുള്ള സി.സി.ടി.വി കാമറകൾ എന്നിവയെല്ലാം സ്മാർട്ട് അംഗൻവാടികളുടെ ഭാഗമാണ്. സാൻസ്ക്രിറ്റ് അംഗൻവാടിയും തമ്പാനൂർ യു.പി.എസ് അംഗൻവാടിയും കൂടാതെ, രാജാജി നഗറിലെ അംഗൻവാടിയും സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ സ്മാർട്ടാക്കിയിരുന്നു. 74 ലക്ഷം രൂപയുടെ പദ്ധതിയാണിത്. ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ വഞ്ചിയൂർ പി. ബാബു, പാളയം രാജൻ, എസ്. പുഷ്പലത, വാർഡ് കൗൺസിലർ അഡ്വ.എസ്. ജയലക്ഷ്മി, ഫോർട്ട് വാർഡ് കൗൺസിലർ ആർ. സുരേഷ് എന്നിവർ പങ്കെടുത്തു. Thampanoor UPS Anganawadi (1)(1) Fort Anganawadi (1)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.