കര്‍ഷകദിനം ആചരിച്ചു

നേമം: കരമന എച്ച്.എസ്.എല്‍.പി.എസില്‍ കര്‍ഷകദിനാചരണം നടത്തി. കരമന ഗവ. കാര്‍ഷിക കോളജി​ൻെറയും സ്‌കൂള്‍ പി.ടി.എയുടെയും ആഭിമുഖ്യത്തിലായിരുന്നു ദിനാചരണം. 2015 ല്‍ ഒരു വിദ്യാര്‍ഥി മാത്രമുണ്ടായിരുന്ന കരമന സ്‌കൂളില്‍ ഇപ്പോള്‍ 46 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഒരു കുട്ടിക്ക് ഒരു ഗ്രോബാഗ് പച്ചക്കറിത്തൈ പദ്ധതിയുടെ ഭാഗമായി രക്ഷാകര്‍ത്താക്കളും അധ്യാപകരും തൈ നട്ടു. വാര്‍ഡ് കൗണ്‍സിലര്‍ കരമന അജിത്ത് ഉദ്ഘാടനം ചെയ്തു. കരമന കാര്‍ഷിക കോളജ് സയൻറിഫിക് ഓഫിസര്‍ കെ.എസ്. ഹിഷോര്‍ കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. അശോക് കുമാര്‍, എസ്. സിന്ധു എന്നിവര്‍ പങ്കെടുത്തു. ചിത്രവിവരണം: KARSHAKA DAY @ KARAMANA SCHOOL__ nemom photo കരമന എച്ച്.എസ്.എല്‍.പി.എസിലെ കര്‍ഷകദിനാചരണത്തി​ൻെറ ഉദ്ഘാടനം പച്ചക്കറിത്തൈ നട്ട്​ വാര്‍ഡ് കൗണ്‍സിലര്‍ കരമന അജിത്ത് നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.