നെടുമങ്ങാട്: ചുള്ളിമാനൂര്‍ പ്രദേശത്ത് മണലിവിള കേന്ദ്രീകരിച്ച് ആനാട് ബഡ്‌സ് സ്കൂളിൽ നടന്ന കോവിഡ് റാപിഡ് ടെസ്റ്റിൽ 138 പേർ പങ്കെടുത്തു. ഏഴുപേർക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. ഇതിൽ ആറുപേർ മണലിവിള കോളനി നിവാസികളും ഒരാൾ ആനാട് 65 വയസ്സുള്ള മേത്തോട് സ്വദേശിയുമാണ്. രോഗം സ്ഥിരീകരിച്ചവരിൽ 32 വയസ്സുള്ള ചെറുപ്പക്കാരൻ, 47 വയസ്സുള്ള ചെറുപ്പക്കാരൻ, 68 വയസ്സുള്ള മധ്യവയസ്‌കൻ, 36 വയസ്സുള്ള യുവതി, 18 വയസ്സുള്ള വിദ്യാർഥി, 65 വയസ്സുള്ള മധ്യവയസ്‌ക എന്നിവരാണുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് ചുള്ളിമാനൂർ ഗവ. എൽ.പി.എസിൽ മണലിവിള, ചുള്ളിമാനൂർ പ്രദേശത്തെ മുഴുവൻ സമ്പർക്കത്തിലുള്ള ആൾക്കാരുടെയും കോവിഡ് റാപിഡ് ടെസ്റ്റ് നടത്തുമെന്നും അതോടൊപ്പം ചുള്ളിമാനൂർ പ്രദേശത്തുള്ള മുഴുവൻ ഒാട്ടോ-ടാക്സി ഡ്രൈവർമാരും ചുമട്ടുതൊഴിലാളികളും നിർബന്ധമായും റാപിഡ് ടെസ്റ്റിന് വിധേയമാകണമെന്നും ഗ്രാമ പഞ്ചായത്ത് അറിയിച്ചു. സംശയത്തിൻെറ നിഴലിലായിരുന്ന ചുള്ളിമാനൂരിലെ മൊത്തവ്യാപാര സ്ഥാപനത്തിലെ മുഴുവൻ തൊഴിലാളികളെയും റാപിഡ് ടെസ്റ്റിന് വിധേയരാക്കി. ഇവരുടെ പരിശോധന നെഗറ്റിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.