കോവിഡ്​ വ്യാപനം തടയാൻ നടപടി സ്വീകരിക്കണം - വി.എസ്. ശിവകുമാർ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ലോകാരോഗ്യസംഘടനയുടെയും ഐ.സി.എം.ആറി​​ൻെറയും നിർദേശങ്ങൾ കർശനമായി പാലിച്ചുള്ള പ്രതിരോധനടപടികൾ സ്വീകരിക്കണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. സാമൂഹിക വ്യാപനത്തിനപ്പുറത്തേക്കാണ് ജില്ലയിൽ സ്ഥിതി നീങ്ങിക്കൊണ്ടിരിക്കുന്നത്. നിലവിൽ രാജ്യത്തെ കോവിഡ് ബാധിതരിൽ ഒമ്പത്​ ശതമാനവും രാജ്യത്തെ 13 ജില്ലകളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതിൽ തിരുവനന്തപുരം, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്നു. ഈ 13 ജില്ലകളിൽ കോവിഡ് വ്യാപനം അതിഗുരുതരമായി കേന്ദ്ര സർക്കാർ കണക്കാക്കുന്നത് നാലു ജില്ലകളെയാണ്. അതിൽ രണ്ടും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളാണെന്നുള്ളത് ആശങ്കയുളവാക്കുന്നതാണ്. ഇതിനെത്തുടർന്നാണ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്നതുൾപ്പെടെ ശക്തമായ പ്രതിരോധനടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി ഇപ്പോൾ നിർദേശിച്ചിട്ടുള്ളത്. കള്ളക്കണക്കുകൾ കാണിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുപകരം പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനാവശ്യമായ നടപടികളാണ് സ്വീകരിക്കേണ്ടത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.