എസ്.ബി.ഐ ടെലിവിഷൻ നൽകി

ഓച്ചിറ: ഓച്ചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് എസ്.ബി. ഐ ഓച്ചിറ ബ്രാഞ്ച് രണ്ട് ടെലിവിഷൻ നൽകി. ചീഫ് മാനേജർ സുജ വിതരണോദ്ഘാടനം നിർവഹിച്ചു. പി.ടി.എ, പൂർവ വിദ്യാർഥി കൂട്ടായ്മ ഭാരവാഹികളായ എ. നിസാർ, ജി. ബിനു, കണ്ടത്തിൽ ഷുക്കൂർ, കബീർ എൻസൈൻ, കെ.ബി. ഹരിലാൽ എന്നിവർ പങ്കെടുത്തു. ഇതുവരെ സ്കൂളിലെ 28 വിദ്യാർഥികൾക്ക് ടെലിവിഷൻ നൽകിയതായി പി.ടി.എ ഭാരവാഹികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.